സുരക്ഷിതമായ ആശയവിനിമയം, അജ്ഞാത സ്വഭാവത്തോടെയുള്ള പേയ്‌മെന്റുകൾ, അതിരുകളില്ലാത്ത തികച്ചും സ്വതന്ത്രമായ ഇന്റർനെറ്റ് എന്നിവയ്‌ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സ്വാതന്ത്ര്യവും അജ്ഞാതത്വവും അടങ്ങിയ സെൻസർഷിപ്പ് രഹിതമായ ഉൽപ്പന്നമാണ് Utopia. സമ്പൂർണ്ണ നിരീക്ഷണം, വിവരങ്ങളുടെ ഒഴുക്കിന്റെ നിയന്ത്രണം, ഔദ്യോഗികമായ വഞ്ചന എന്നിവ തടയാനാണ് Utopia ഉദ്ദേശിക്കുന്നത്. Utopia ഉപയോഗിക്കുമ്പോൾ ബിഗ് ബ്രദർ ഇനിമുതൽ നിങ്ങളെ കാണില്ല. Utopia ഉപയോഗിച്ച് നിങ്ങൾക്ക് ഓൺലൈൻ സെൻസർഷിപ്പും ഫയർവാളുകളും മറികടക്കാൻ കഴിയും, അതായത് നിങ്ങൾ ആഗ്രഹിക്കുമ്പോഴെല്ലാം നിങ്ങൾ ആഗ്രഹിക്കുന്നവരുമായി ആശയവിനിമയം നടത്താൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. Utopia ഇക്കോസിസ്റ്റം സംസാര സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു. ഉപയോക്താവിന്റെ ഭൗതികമായ ലൊക്കേഷൻ വെളിപ്പെടുത്താൻ കഴിയില്ല. ഒരു മൂന്നാം കക്ഷിക്ക് ആശയവിനിമയവും ഡാറ്റയും തടസ്സപ്പെടുത്താനും വായിക്കാനും കഴിയില്ല. എല്ലാ അക്കൗണ്ട് ഡാറ്റയും എൻക്രിപ്റ്റ് ചെയ്‌ത ഫയലിൽ Utopia ഉപയോക്താവിന്റെ പ്രാദേശിക ഉപകരണത്തിലാണ് സംഭരിക്കുന്നത്.
ഒരു പൊതുവായതും ആഗോളവുമായ ദൗത്യം മുഖേന ഒരുമിപ്പിക്കപ്പെട്ടിരിക്കുന്ന ഒരു കൂട്ടം ഡെവലപ്പർമാരാണ് ഈ അസാധാരണമായ ഉൽപ്പന്നം കഴിഞ്ഞ 6 വർഷം കൊണ്ട് നിങ്ങൾക്കായി സൃഷ്‌ടിച്ചിരിക്കുന്നത്. ഭൂമിശാസ്ത്രപരമായ പരിമിതികൾ ഇല്ലാതെ, ഒരു ആഗോള ജനഹിതപരിശോധനാ സമ്പ്രദായം ഉൾച്ചേർത്തിട്ടുള്ള Utopia-യുടെ വികേന്ദ്രീകൃതമായ പിയർ-ടു-പിയർ ഇക്കോസിസ്‌റ്റത്തിന്റെ സഹായത്തോടെ, അധികാര സന്തുലനം വേഗത്തിൽ മാറ്റിമറിക്കാനും നമ്മുടെ ഗ്രഹത്തിലെ വിലമതിക്കാനാകാത്ത വിഭവസാമഗ്രികൾ ഒരൊറ്റ വികേന്ദ്രീകൃത സ്ഥാപനത്തിലേക്ക് കൈമാറാനും നമുക്ക് കഴിയും.