1984 GROUP
അവതരിപ്പിക്കുന്നു വികേന്ദ്രീകൃത P2P ഇക്കോസിസ്റ്റം Utopia

ഞങ്ങൾ എങ്ങനെയാണ് നിങ്ങളെ സഹായിക്കേണ്ടത്?

പൊതുവായ ചോദ്യങ്ങൾ

ഇൻസ്റ്റാൾ ചെയ്യലും അക്കൗണ്ട് സൃഷ്‌ടിക്കലും

uMessenger - സന്ദേശമയയ്ക്കൽ, ഗ്രൂപ്പ് ചാറ്റുകൾ, ശബ്‌ദ സന്ദേശമയയ്ക്കൽ

uMail - Utopia എൻക്രിപ്റ്റ് ചെയ്‌ത ഇമെയിൽ

uWallet-ഉം Crypton-ഉം മൈനിംഗും

ബിൽറ്റ്-ഇൻ Idyll സ്വകാര്യ ബ്രൗസർ

Utopia നെറ്റ്‌വർക്കിനും uNS-നും ഉള്ളിൽ വെബ്‌സൈറ്റുകൾ ഹോസ്റ്റ് ചെയ്യൽ

Utopia ക്ലയന്റ് മെനുവിന്റെ സഹായ വിഭാഗത്തിൽ സ്‌ക്രീൻഷോട്ടുകളോട് കൂടിയ കൂടുതൽ വിശദമായ ഗൈഡ് ലഭ്യമാണ്.

പൊതുവായ ചോദ്യങ്ങൾ

എന്താണ് Utopia?

ഡാറ്റാ പ്രക്ഷേപണത്തിലോ സംഭരണത്തിലോ കേന്ദ്ര സെർവറുകളില്ലാത്ത വികേന്ദ്രീകൃതമായ ഒരു നെറ്റ്‌വർക്കാണ് Utopia. ആശയവിനിമയത്തിന്റെ സ്വകാര്യതയും വ്യക്തിഗത ഡാറ്റയുടെ രഹസ്യാത്മകതയും സുരക്ഷയും സംരക്ഷിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തതാണ് Utopia. സ്വകാര്യത പരമപ്രധാനമാണെന്ന് കരുതുന്ന സ്വകാര്യതയെ കുറിച്ച് ബോധ്യമുള്ള പൊതുജനങ്ങൾക്ക് വേണ്ടിയാണ് അത് സൃഷ്‌ടിക്കപ്പെട്ടത്. Utopia ഉപയോഗിച്ച് നിങ്ങൾക്ക് ഓൺലൈൻ സെൻസർഷിപ്പും ഫയർവാളുകളും മറികടക്കാൻ കഴിയും, അതായത് നിങ്ങൾ ആഗ്രഹിക്കുമ്പോഴെല്ലാം നിങ്ങൾ ആഗ്രഹിക്കുന്നവരുമായി ആശയവിനിമയം നടത്താൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. നിങ്ങളുടെ ഭൗതികമായ ലൊക്കേഷൻ വെളിപ്പെടുത്താൻ‌ കഴിയില്ല. ഒരു മൂന്നാം കക്ഷിക്ക് ആശയവിനിമയവും ഡാറ്റയും തടസ്സപ്പെടുത്താനും വായിക്കാനും കഴിയില്ല. 256-ബിറ്റ് AES എൻക്രിപ്‌ഷൻ ഉപയോഗിച്ച് എൻ‌ക്രിപ്റ്റ് ചെയ്‌ത ഫയലിൽ Utopia ഉപയോക്താവിന്റെ പ്രാദേശിക ഉപകരണത്തിലാണ് എല്ലാ അക്കൗണ്ട് ഡാറ്റയും സംഭരിക്കുന്നത്.

എന്താണ് Utopia നെറ്റ്‌വർക്ക്?

ഡാറ്റാ പ്രക്ഷേപണത്തിലോ സംഭരണത്തിലോ കേന്ദ്ര സെർവറുകളില്ലാത്ത വികേന്ദ്രീകൃതമായ ഒരു നെറ്റ്‌വർക്കാണ് Utopia. നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന ആളുകളാണ് അതിനെ പിന്തുണയ്‌ക്കുന്നത്. പിയർ-ടു-പിയർ (P2P) സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാണ് Utopia നെറ്റ്‌വർക്ക് പ്രവർത്തിക്കുന്നത്. പരാജയത്തിനുള്ള കാരണങ്ങൾ ഒന്നുമില്ലാതെ Utopia പൂർണ്ണമായും വികേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. Utopia സോഫ്റ്റ്‌വെയർ ഉൾപ്പെടെ ഓരോ നോഡും എൻക്രിപ്‌റ്റ് ചെയ്‌ത മോഡിലാണ് ഡാറ്റ പ്രക്ഷേപണം ചെയ്യുന്നത്. ഒരു മൂന്നാം കക്ഷിക്ക് ആശയവിനിമയം പിടിച്ചെടുക്കാൻ കഴിയില്ല, സ്വീകർത്താവിന് മാത്രമേ അത് വായിക്കാൻ കഴിയൂ. എല്ലാ നെറ്റ്‌വർക്ക് ആശയവിനിമയങ്ങളും ഏറ്റവും സുരക്ഷിതമായ Curve25519 ഹൈ-സ്‌പീഡ് എലിപ്റ്റിക് കർവ് ക്രിപ്റ്റോഗ്രഫി ഉപയോഗിച്ച് പരിരക്ഷിച്ചിരിക്കുന്നതിനാൽ, സർഫിംഗ് ഉൾപ്പെടെയുള്ള നിങ്ങളുടെ നെറ്റ്‌വർക്ക് പ്രവർത്തനം ട്രാക്കുചെയ്യാനോ നിങ്ങളെ തിരിച്ചറിയാനോ കഴിയില്ലെന്ന് P2P സാങ്കേതികവിദ്യ ഉറപ്പാക്കുന്നു.

Utopia ഉപയോഗിച്ച് എനിക്ക് എന്താണ് ചെയ്യാൻ കഴിയുക?

Utopia ഉപയോഗിച്ച് നിങ്ങൾക്ക് തൽക്ഷണ ടെക്‌സ്റ്റ് സന്ദേശങ്ങളും ശബ്‌ദ സന്ദേശങ്ങളും അയയ്ക്കാനും ഫയലുകൾ കൈമാറാനും ഗ്രൂപ്പ് ചാറ്റുകളോ ചാനലുകളോ വാർത്താ ഫീഡുകളോ സൃഷ്‌ടിക്കാനും ഒരു സ്വകാര്യ ചർച്ച നടത്താനും കഴിയും. Utopia ചാനൽ തിരയുന്നത് ലളിതമാക്കുകയും അധിക സുരക്ഷാ പാളി ചേർക്കുകയും ചെയ്യുന്ന സംയോജിത uMaps ഉപയോഗിച്ചുകൊണ്ട് ഒരു ചാനൽ ജിയോടാഗ് ചെയ്യാനാകും. തൽഫലമായി, ബിഗ് ഡാറ്റാ സംവിധാനങ്ങളെ പോഷിപ്പിക്കുന്നതിന് നിങ്ങളുടെ ഡാറ്റ ശേഖരിക്കുവെന്ന കുപ്രസിദ്ധിയുള്ള പൊതുവായ മാപ്പ് സേവനങ്ങൾ ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. ക്ലാസിക്ക് ഇ-മെയിലിന് പകരമായി ഉപയോഗിക്കാവുന്ന വികേന്ദ്രീകൃത ബദലാണ് uMail. മെയിൽ ട്രാൻസ്‌മിഷനോ സംഭരണത്തിനോ സെർവറുകളൊന്നും ഉപയോഗിക്കപ്പെടുന്നില്ല. ഒരു മിനിറ്റിനുള്ളിൽ സൃഷ്‌ടിച്ചെടുക്കാവുന്ന uMail അക്കൗണ്ട്, പരിധിയില്ലാത്ത സന്ദേശമയയ്‌ക്കലും അറ്റാച്ച്‌മെന്റ് സംഭരണവും സാധ്യമാക്കുന്നു. Utopia ഇക്കോസിസ്റ്റം, എൻ‌ക്രിപ്ഷൻ മെയിൽ ട്രാൻസ്‌മിഷന്റെയും സംഭരണത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നു. Utopia-യുടെ ആന്തരിക ഭാഗമായതിനാൽ, നിങ്ങളുടെ uMail തടയാനോ പിടിച്ചെടുക്കാനോ കഴിയില്ല. Utopia-യിൽ ഉൾച്ചേർത്തിരിക്കുന്ന uWallet-ൽ എല്ലാ സാമ്പത്തിക പ്രവർത്തനക്ഷമതകളും കണ്ടെത്താവുന്നതാണ്: Utopia-യുടെ മൈൻ ചെയ്തെടുക്കാവുന്ന ക്രിപ്‌റ്റോകറൻസിയായ 'Crypton' ഉപയോഗിച്ചിരിക്കുന്ന പേയ്‌മെന്റുകൾ കൊടുക്കാനോ സ്വീകരിക്കാനോ നിങ്ങളുടെ വെബ്‌സൈറ്റിൽ പേയ്‌മെന്റുകൾ സ്വീകരിക്കാനോ നിങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ Crypto കാർഡുകൾ മുഖേന പണമടയ്ക്കാനോ നിങ്ങളുടെ സേവനങ്ങൾക്കായി സഹ Utopia ഉപയോക്താക്കൾക്ക് ബിൽ ചെയ്യാനോ നിങ്ങൾക്ക് ഈ വാലറ്റ് ഉപയോഗിക്കാനാകും. മറ്റ് സവിശേഷതകളിൽ വേഗത്തിലും എളുപ്പത്തിലും സംയോജിപ്പിക്കുന്നതിനുള്ള API-യും കൺസോൾ ക്ലയന്റും ഉൾപ്പെടുന്നു. Utopia നെറ്റ്‌വർക്കിൽ പരമ്പരാഗത ഡൊമെയ്‌ൻ നെയിം സിസ്‌റ്റത്തിന് (DNS) പകരമായി സുരക്ഷിതമായി ഉപയോഗിക്കാവുന്ന Utopia നെയിം സിസ്‌റ്റവും (uNS) ഉൾപ്പെടുന്നു. പേരുകളുടെ വികേന്ദ്രീകൃത രജിസ്‌ട്രിയാണിത്, മൂന്നാം കക്ഷികൾക്ക് ഇത് കൈവശപ്പെടുത്തി പ്രയോജനപ്പെടുത്താനോ മരവിപ്പിക്കാനോ കേടുവരുത്താനോ കഴിയുകയില്ല. രജിസ്റ്റർ ചെയ്‌തു കഴിഞ്ഞാൽ ഇത്, അനന്തമായി നിങ്ങളുടെ സ്വത്തായി തുടരും. പാക്കറ്റ് കൈമാറൽ പ്രവർത്തന സംവിധാനവുമായി സംയോജിപ്പിച്ചിട്ടുള്ള uNS, ഇക്കോസിസ്‌റ്റത്തിലെ ഉപയോക്താക്കൾക്കിടയിൽ എന്തുതരത്തിലുള്ള ഡാറ്റയുടെയും ഒരു പാത ലഭ്യമാക്കുന്നു, ഇതിനാൽ Utopia നെറ്റ്‌വർക്കിലെ വെബ്‌സൈറ്റുകൾ ഉൾപ്പെടെ, വ്യത്യസ്ത തരത്തിലുള്ള വിഭവസാമഗ്രികൾ ഹോസ്‌റ്റ് ചെയ്യുന്നത് സാധ്യമാകുന്നു. Utopia പിയർ-ടു-പിയർ നെറ്റ്‌വർക്കിനുള്ളിൽ വെബ്‌സൈറ്റുകൾ കാണുന്നതിന് Utopia-യ്ക്ക് ഉൾച്ചേർത്തിട്ടുള്ള Idyll ബ്രൗസർ ഉണ്ട്. TOR ബ്രൗസറിനുള്ള മികച്ചൊരു ബദലാണ് Idyll. വോയ്‌സ് എൻ‌ക്രിപ്ഷൻ, ടൺ‌ കണക്കിന് സ്റ്റിക്കറുകൾ, സ്‌മൈലികൾ, മൾട്ടിപ്ലെയർ ഗെയിമുകൾ, സഹകരിച്ച് പ്രവർത്തിക്കുന്നതിനും ഓർ‌ഗനൈസ് ചെയ്യുന്നതിനുമുള്ള ടൂളുകൾ‌ എന്നിവ പോലെ നിങ്ങൾക്ക് ആസ്വദിച്ച് ഉപയോഗിക്കാവുന്ന മറ്റ് പല അതിശയിപ്പിക്കുന്ന സവിശേഷതകളും ഇവിടെയുണ്ട്. നിങ്ങൾ അജ്ഞാതസ്വഭാവത്തോടെയും നിങ്ങളുടെ ഡാറ്റ സുരക്ഷിതമായും തുടരുമ്പോൾ തന്നെ, മുകളിലുള്ള എല്ലാ സവിശേഷതകളും പ്രയോജനപ്പെടുത്തുക.

എന്തുകൊണ്ടാണ് Utopia ഓപ്പൺ സോഴ്‌സ് അല്ലാത്തത്?

ആശയവിനിമയവും എൻ‌ക്രിപ്ഷനുമായി പ്രത്യേകമായി ബന്ധപ്പെട്ട കോഡിന്റെ ചില ഭാഗങ്ങൾ‌ ഞങ്ങൾ‌ വെളിപ്പെടുത്തിയേക്കാം. എന്നിരുന്നാലും, വികേന്ദ്രീകൃത പ്രോട്ടോക്കോൾ പുറത്തുവിടുന്നതല്ല. Utopia വിജ്ഞാന-തീക്ഷ്‌ണത ഉയർന്ന തരത്തിൽ പ്രയോജനപ്പെടുത്തിയിട്ടുള്ള സോഫ്‌റ്റ്‌വെയറാണ്. വളരെയധികം സമയവും പരിശ്രമവും വിഭവസാമഗ്രികളും ഈ ഉൽ‌പ്പന്നത്തിനായി ചെലവഴിക്കപ്പെട്ടിട്ടുണ്ട്, ഈ ഉൽപ്പന്നം വികസിപ്പിച്ചെടുക്കുന്നതിൽ ഞങ്ങൾ ഉപയോഗിച്ചിട്ടുള്ള എല്ലാ അറിവുകളും പങ്കിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, കാരണം ഈ വിവരങ്ങൾ വെളിപ്പെടുത്തുന്നത് ഇരുവായ്ത്തല വാൾ പോലെയാണ്, ഞങ്ങളുടെ പ്രധാന നെറ്റ്‌വർക്കിന്റെ അസ്ഥിരതയ്ക്ക് കാരണമാകാം. സമൂഹത്തിന്റെ വിഭജനത്തിനാണ് ഇരുവായ്ത്തല വാൾ വഴിമരുന്നിടുക, എന്നാൽ സമാന ചിന്താഗതിക്കാരായ ആളുകളുള്ള ഒരു കമ്മ്യൂണിറ്റിയുടെ ഏകീകരണമാണ് ഞങ്ങളുടെ ലക്ഷ്യം. ഇവിടെ അടിവരയിട്ട് പറയേണ്ട ഒരു കാര്യം, ധാരാളം സോഫ്‌റ്റ്‌വെയർ 'ഓപ്പൺ' സോഫ്‌റ്റ്‌വെയറല്ല, പകരം 'ക്ലോസ്‌ഡ്' സോഫ്‌റ്റ്‌വെയർ ആണെന്നാണ്, കമ്മ്യൂണിറ്റിയെ ഇത് ഒരൽപ്പം പോലും വേദനിപ്പിക്കില്ല. ഇതിന് പുറമെ, ഞങ്ങൾ കോഡ് ഓഡിറ്റ് ചെയ്യും.

ആരാണ് Utopia ഇക്കോസിസ്റ്റം വികസിപ്പിച്ചത്? ആരാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്?

നെറ്റ്‌വർക്കിംഗ് സാങ്കേതികവിദ്യയെ പ്രണയിക്കുന്ന ഒരുകൂട്ടം ആളുകളുടെ സംഘം, ഏകദേശം 6 വർഷ സമയമെടുത്താണ് Utopia വികസിപ്പിച്ചെടുത്തത്. പ്രൊജക്‌റ്റിൽ എന്തെങ്കിലും തരത്തിലുള്ള സ്വാധീനം ഇല്ലാതാക്കുന്നതിന്, Utopiaയുടെ ഡെവലപ്പർമാർ ശാശ്വതമായി അജ്ഞാതരായി തുടരും. ലോഞ്ച് ചെയ്‌തു കഴിഞ്ഞാൽ, ഇക്കോസിസ്‌റ്റത്തിന്റെ അൽ‌ഗോരിതം മാറ്റാൻ ഞങ്ങൾക്ക് കഴിയില്ല. മൊത്തം നിരീക്ഷിക്കപ്പെടുന്ന ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്, ഇവിടെ മാനദണ്ഡം എന്ന് പറയുന്നത് തന്നെ സ്വകാര്യതയുടെ അഭാവമാണ്, രഹസ്യസ്വഭാവമാകട്ടെ പഴയകാലത്തെ ഒരു സംഗതിയായി മാറുകയും ചെയ്‌തിരിക്കുന്നു. സംഗതികളുടെ ഇത്തരമൊരു അവസ്ഥ കൂടുതൽ കാലം തുടരാനാവില്ലെന്ന് ഞങ്ങൾക്ക് തോന്നുന്നു, ഞങ്ങളുടെ മറുപടി Utopia-യാണ്. എല്ലാ മനുഷ്യർക്കും അവകാശപ്പെട്ടിരിക്കുന്ന അടിസ്ഥാന അവകാശങ്ങളിലും സ്വാതന്ത്ര്യങ്ങളിലും ഞങ്ങൾ വിശ്വസിക്കുന്നു, ഇവയിൽ ആശയവിനിമയത്തിന്റെ സ്വകാര്യതയും സ്വയം അഭിപ്രായ സ്വാതന്ത്ര്യവും ഉൾപ്പെടുന്നു. മാനവകുലത്തിനായി ഈ മൂല്യങ്ങൾ പരിരക്ഷിക്കുകയും, ഭാവിയിൽ ഉയിരെടുക്കാൻ പോകുന്ന, ഉയർന്ന തരത്തിൽ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുന്ന സമൂഹത്തിന് ഉറച്ച അടിത്തറ നിർമ്മിക്കുകയുമാണ് ഞങ്ങളുടെ ദൗത്യം. മാനവികതയും സ്വാതന്ത്ര്യവും ഒരുപോലെ ഉൾക്കൊണ്ടിരിക്കുന്ന ഒരു സ്വയം നിയന്ത്രിത സമൂഹത്തിന്റെ വികസനത്തിനുള്ള ഞങ്ങളുടെ സംഭാവനയാണ് Utopia. നമ്മുടെ ജീവിതങ്ങളിലേക്ക് അഭിപ്രായ സ്വാതന്ത്ര്യം തിരികെ കൊണ്ടുവരുന്നതിനുള്ള ഒരു ഉപകരണമാണ് Utopia. ആശയവിനിമയത്തിന്റെ സ്വകാര്യത നിങ്ങൾ തന്നെ ഏറ്റെടുക്കേണ്ട സമയമാണിത്!

ഇൻസ്റ്റാൾ ചെയ്യലും അക്കൗണ്ട് സൃഷ്‌ടിക്കലും

Utopia സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്‌ത് ഇൻസ്റ്റാൾ ചെയ്യേണ്ടത് എങ്ങനെ?

ഔദ്യോഗിക വെബ്‌സൈറ്റിലെ ഡൗൺലോഡ് ബട്ടണുകളിൽ ഒന്നിൽ ക്ലിക്ക് ചെയ്‌ത് പ്ലാറ്റ്‌ഫോം തിരഞ്ഞെടുക്കുക (Windows, Mac OS X അല്ലെങ്കിൽ Linux), തുടർന്ന് ഡൗൺലോഡ് ചെയ്‌ത ശേഷം മറ്റേതൊരു ആപ്ലിക്കേഷനും ഇൻസ്റ്റാൾ ചെയ്യുന്നത് പോലെ ഇൻസ്റ്റാൾ ചെയ്യുക.

Utopia നെറ്റ്‌വർക്കിൽ ഒരു അക്കൗണ്ട് സൃഷ്‌ടിക്കേണ്ടത് എങ്ങനെ?

ഒരു പുതിയ Utopia അക്കൗണ്ട് രജിസ്റ്റർ ചെയ്യാൻ ചുവടെ പറഞ്ഞിരിക്കുന്ന ഘട്ടങ്ങൾ പിന്തുടരുക: Utopia ക്ലയന്റ് ഡൗൺലോഡ് ചെയ്‌ത് ഇൻസ്റ്റാൾ ചെയ്യുക. നിങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്ന സോഫ്റ്റ്വെയറിന്റെ പതിപ്പ് നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവുമായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കുക.

  1. Utopia ആപ്ലിക്കേഷൻ റൺ ചെയ്യുക.
  2. "പുതിയ അക്കൗണ്ട് സൃഷ്‌ടിക്കുക" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
  3. "നിങ്ങളുടെ Utopia അക്കൗണ്ട് സൃഷ്‌ടിക്കുക" എന്ന പേജിൽ നിങ്ങളുടെ വിളിപ്പേര് എന്റർ ചെയ്യുക. വേണമെങ്കിൽ, നിങ്ങളുടെ പേരിന്റെ ആദ്യഭാഗവും അവസാനഭാഗവും നൽകാം. നിങ്ങളുടെ വിളിപ്പേരും പേരിന്റെ ആദ്യഭാഗം/അവസാനഭാഗം (എന്റർ ചെയ്യുന്നെങ്കിൽ) നിങ്ങളുടെ അംഗീകൃത കോൺടാക്റ്റുകൾക്ക് ദൃശ്യമാകുമെന്ന കാര്യം ശ്രദ്ധിക്കുക.
  4. "അടുത്തത്" ക്ലിക്കുചെയ്യൂ
  5. ഡിഫോൾട്ടായുള്ള പാത വിടുക, എന്നാൽ ആ പാതയെ ജാഗ്രതയോടെ വീക്ഷിക്കുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ സൃഷ്‌ടിക്കപ്പെടുന്ന, നിങ്ങളുടെ എൻ‌ക്രിപ്റ്റ് ചെയ്‌തിട്ടുള്ള കണ്ടെയ്‌നറിലേക്കുള്ള പാതയാണിത്. നിങ്ങളുടെ സ്വകാര്യ കീ, uMail-കൾ, ഫയലുകൾ, uWallet, ചാറ്റ് ചരിത്രം, കോൺ‌ടാക്റ്റുകളുടെയും ഇടപാടുകളുടെയും ചരിത്രം എന്നിവ പോലെയുള്ള, നിങ്ങളുടെ Utopia ഡാറ്റ സംഭരിക്കുകയാണ് എൻ‌ക്രിപ്റ്റ് ചെയ്‌തിട്ടുള്ള കണ്ടെയ്‌നറിന്റെ ഉദ്ദേശ്യം. നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങളുടെ കമ്പ്യൂട്ടറിലെ ഏതൊരു ഫോൾഡറും തിരഞ്ഞെടുക്കാം. നിങ്ങളുടെ എൻ‌ക്രിപ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കണ്ടെയ്‌നറിലേക്ക് രണ്ടുതവണ പാസ്‌വേഡ് നൽകുക നിങ്ങൾ ദൃഢമായൊരു പാസ്‌വേഡാണ് തിരഞ്ഞെടുത്തിട്ടുള്ളതെന്ന് ഉറപ്പാക്കുക. നിങ്ങളുടെ പാസ്‌വേഡ് ഓർമ്മിക്കുന്നുവെന്ന് ഉറപ്പാക്കുക, അതൊരിക്കലും നിങ്ങളുടെ കമ്പ്യൂട്ടറിൽ പ്ലെയിൻ ടെക്‌സ്‌റ്റായി സൂക്ഷിക്കരുത്. പാസ്‌വേഡുകൾ നഷ്‌ടപ്പെടുകയാണെങ്കിൽ വീണ്ടെടുക്കാനാവില്ല, തൽഫലമായി നിങ്ങളുടെ Utopia അക്കൗണ്ടിലേക്കുള്ള ആക്‌സസ് ശാശ്വതമായി നഷ്‌ടപ്പെടും.
    സുപ്രധാനം: നിങ്ങളുടെ എൻ‌ക്രിപ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന കണ്ടെയ്‌നർ പതിവായി ബാക്കപ്പെടുക്കുന്നുവെന്നും പാസ്‌വേഡ് സുരക്ഷിതമായി എവിടെയെങ്കിലും സൂക്ഷിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുക, കാരണം കണ്ടെയ്‌നറോ പാസ്‌വേഡോ നഷ്‌ടപ്പെടുന്നത് നിങ്ങളുടെ Utopia അക്കൗണ്ട് ഡാറ്റയും അക്കൗണ്ട് ആക്‌സസും ശാശ്വതമായി നഷ്‌ടപ്പെടുന്നതിലേക്ക് നയിക്കും.
  6. അടുത്ത ഘട്ടത്തിലേക്ക് പോകുന്നതിന് "അടുത്തത്" എന്നതിൽ ക്ലിക്ക് ചെയ്യുക.
  7. Utopia ഇക്കോസിസ്റ്റത്തിനുള്ളിലെ മൈനിംഗ് സംബന്ധമായ വിവരങ്ങൾ സ്വയം പരിചയപ്പെടുക. ഡിഫോൾട്ടായി മൈനിംഗ് പ്രാപ്‌തമാക്കിയിരിക്കും, എന്നിരുന്നാലും, "മൈനിംഗ് പ്രാപ്‌തമാക്കുക" എന്ന ചെക്ക്‌ബോക്‌സിൽ അടയാളമിട്ടത് നിങ്ങൾക്ക് മാറ്റാവുന്നതാണ്. "പൂർത്തിയാക്കുക" എന്നതിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ പുതിയ Utopia അക്കൗണ്ട് സൃഷ്‌ടിച്ചു.

ശക്തമായ പാസ്‌വേഡ് എന്നത് കൊണ്ട് എന്താണ് നിങ്ങൾ അർത്ഥമാക്കുന്നത്?

Utopia എൻക്രിപ്റ്റ് ചെയ്‌ത കണ്ടെയിനറിലേക്കുള്ള നിങ്ങളുടെ താക്കോലാണ് നിങ്ങളുടെ പാസ്‌വേഡ്. ഇത് അക്ഷരാത്ഥത്തിൽ സ്വകാര്യതയും അതിന്റെ അഭാവവും തമ്മിലുള്ള വ്യത്യാസമാണ്. അതിനാൽ, നിങ്ങൾ ദുർബലമായ പാസ്‌വേഡ് ഉപയോഗിക്കുകയാണെങ്കിൽ, എല്ലാ സുരക്ഷാ മുൻകരുതലുകളും അർത്ഥശൂന്യമാണ്. നിങ്ങളുടെ ആശയവിനിമയ റെക്കോർഡുകൾ, uMail, uWallet എന്നിവയുടെ സുരക്ഷ ഇതിലൂടെ അപകടത്തിലാകും.

നിങ്ങളുടെ പാസ്‌വേഡിന് ഈ സവിശേഷതകൾ ഉണ്ടെന്ന് നിങ്ങൾ ഉറപ്പുവരുത്താൻ ശ്രമിക്കേണ്ടതുണ്ട്:

  1. അതുല്യമായിരിക്കണം. മറ്റ് സേവനങ്ങൾക്ക് അത് ഒരിക്കലും ഉപയോഗിച്ചിരിക്കാൻ പാടുള്ളതല്ല
  2. സങ്കീർണ്ണമായിരിക്കണം. വലിയ അക്ഷരങ്ങൾ, ചെറിയ അക്ഷരങ്ങൾ, അക്കങ്ങൾ, ആൽഫാന്യൂമെറിക് പ്രതീകങ്ങൾ എന്നിവയുടെ ഒരു മിശ്രണം അതിൽ അടങ്ങിയിരിക്കണം
  3. പ്രവചനാതീതമാവണം. നിങ്ങളുടെ പേര്, വ്യക്തിഗത വിവരങ്ങൾ, നിങ്ങളുടെ ഹോബികളുടെ പേരുകൾ അല്ലെങ്കിൽ ജീവിത മുൻഗണനകൾ എന്നിവ ഉപയോഗിക്കരുത്
  4. ദൈർഘ്യമുള്ളതാവണം. പാസ്‌വേഡിന്റെ ദൈർഘ്യം എത്രത്തോളം കൂടുന്നോ അത്രത്തോളം നല്ലത്. 15 പ്രതീകങ്ങളുടെ എങ്കിലും ദൈർഘ്യം ഉണ്ടായിരിക്കണമെന്ന് ഞങ്ങൾ ശുപാർശ ചെയ്യുന്നു
  5. ക്രമരഹിതമായിരിക്കണം. അതിൽ നിഘണ്ടുവിൽ നിന്നുള്ള പദങ്ങളോ, സാധാരണ ക്യാരക്റ്റർ സബ്‌സ്റ്റി‌റ്റ്യൂഷനുകളോ, സാധാരണ കീബോർഡ് പാറ്റേണുകളോ അടങ്ങിയിരിക്കരുത്

മൊത്തത്തിൽ, അക്കങ്ങൾ, പ്രതീകങ്ങൾ, വലിയ അക്ഷരങ്ങൾ, ചെറിയ അക്ഷരങ്ങൾ എന്നിവയുടെ തികച്ചും ക്രമരഹിതമായ ഒരു മിശ്രണമാണ് സുരക്ഷിതമായ പാസ്‌വേഡ്. നിങ്ങളുടെ പാസ്‌വേഡ് ഓർമിക്കാൻ കഴിയാത്തത്ര സങ്കീർണ്ണമാണെങ്കിൽ, അത് നിങ്ങളുടെ കമ്പ്യൂട്ടറിൽ ഒരിക്കലും പ്ലെയിൻ ടെക്‌സ്റ്റ് രൂപത്തിൽ സൂക്ഷിക്കില്ലെന്ന് ഉറപ്പാക്കുക.

എനിക്ക് ഇതിനകം തന്നെ ഒരു Utopia അക്കൗണ്ട് ഉണ്ടെങ്കിൽ ഞാൻ എങ്ങനെയാണ് ലോഗിൻ ചെയ്യുക?

നിങ്ങളുടെ Utopia അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ ചുവടെ പറയുന്ന ഘട്ടങ്ങൾ പിന്തുടരുക: നിങ്ങളുടെ കമ്പ്യൂട്ടറിൽ ഒരു Utopia ക്ലയന്റ് ഇല്ലെങ്കിൽ, അത് ഡൗൺലോഡ് ചെയ്‌ത് ഇൻസ്റ്റാൾ ചെയ്യുക. നിങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്ന സോഫ്റ്റ്വെയറിന്റെ പതിപ്പ് നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക. അടുത്ത ഘട്ടത്തിലേക്ക് പോകുന്നതിന് മുമ്പ് നിങ്ങളുടെ Utopia അക്കൗണ്ട് ഡാറ്റ അടങ്ങിയ ഒരു എൻ‌ക്രിപ്റ്റ് ചെയ്‌ത കണ്ടെയ്‌നർ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉണ്ടായിരിക്കണം. ഒരു പുതിയ Utopia അക്കൗണ്ട് രജിസ്ട്രേഷൻ പ്രക്രിയയുടെ ഭാഗമായാണ് നിങ്ങളുടെ എൻ‌ക്രിപ്റ്റ് ചെയ്‌ത കണ്ടെയ്‌നർ മുമ്പ് സൃഷ്‌ടിച്ചത്. കണ്ടെയിനർ മറ്റൊരു ഉപകരണത്തിലാണെങ്കിൽ, അത് നിങ്ങളുടെ നിലവിലുള്ള കമ്പ്യൂട്ടറിലേക്ക് പകർത്തുക. നിങ്ങൾക്ക് അത് ഒരു പോർട്ടബിൾ ഉപകരണത്തിലേക്ക് പകർത്തി നിങ്ങളുടെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാവുന്നതാണ്. Utopia അക്കൗണ്ട് ഒരേ സമയം രണ്ട് കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്ന കാര്യം ശ്രദ്ധിക്കുക. നിങ്ങൾ രണ്ട് ഉപകരണങ്ങളിൽ Utopia പ്രവർത്തിപ്പിക്കുകയാണെങ്കിൽ, ഒരു Utopia ഇൻസ്റ്റൻസ് അടയ്‌ക്കാൻ അവശ്യപ്പെട്ടുകൊണ്ട് നിങ്ങൾക്ക് ഒരു മുന്നറിയിപ്പ് ദൃശ്യമാകുന്നതാണ്. ലോഗിൻ പേജിൽ "എൻക്രിപ്റ്റ് ചെയ്‌ത കണ്ടെയിനറിന്റെ ലൊക്കേഷൻ തിരഞ്ഞെടുക്കുക" എന്ന ബട്ടണിൽ അമർത്തി നിങ്ങളുടെ എൻക്രിപ്റ്റ് ചെയ്‌ത കണ്ടെയിനറിലേക്കുള്ള പാത്ത് വ്യക്തമാക്കുക. പാസ്‌വേഡ് എന്റർ ചെയ്‌ത ശേഷം "സൈനിൻ ചെയ്യുക" എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ Utopia അക്കൗണ്ട് ഉപയോഗിക്കാവുന്നതാണ്.

ഒരു എൻക്രിപ്റ്റ് ചെയ്‌ത കണ്ടെയിനർ എന്നാൽ എന്താണ്?

നിങ്ങളുടെ വ്യക്തിഗത കീ, uMail-കൾ, uWallet, ഫയലുകൾ, ചാറ്റ് ചരിത്രം, കോൺടാക്റ്റുകൾ, ഇടപാട് ചരിത്രം പോലുള്ള നിങ്ങളുടെ Utopia ഡാറ്റയുടെ ഒരു എൻക്രിപ്റ്റ് ചെയ്‌ത പാസ്‌വേഡ് സംരക്ഷിതമായ സംഭരണമാണ് ഒരു എൻക്രിപ്റ്റ് ചെയ്‌ത കണ്ടെയിനർ.

256-ബിറ്റ് AES ഉപയോഗിച്ചാണ് കണ്ടെയിനർ എൻക്രിപ്റ്റ് ചെയ്‌തിരിക്കുന്നത്, കൂടാതെ അത് നിങ്ങളുടെ കമ്പ്യൂട്ടറിൽ പ്രാദേശികമായാണ് സംഭരിക്കുന്നത്. നിങ്ങളുടെ എൻക്രിപ്റ്റ് ചെയ്‌ത കണ്ടെയിനറും പാസ്‌വേഡും ഇല്ലാതെ നിങ്ങളുടെ Utopia അക്കൗണ്ട് ആക്‌സസ് ചെയ്യാൻ കഴിയില്ല.

എന്റെ എൻക്രിപ്റ്റ് ചെയ്‌ത കണ്ടെയിനർ നഷ്‌ടപ്പെട്ടു. ഞാൻ എന്താണ് ചെയ്യേണ്ടത്?

എൻക്രിപ്റ്റ് ചെയ്‌ത കണ്ടെയിനറിന്റെ ഒരു ബാക്കപ്പ് നിങ്ങളുടെ പക്കലുണ്ടെങ്കിൽ, ബാക്കപ്പ് വീണ്ടെടുത്ത ശേഷം നിങ്ങളുടെ Utopia ക്ലയന്റിന്റെ ലോഗിൻ പേജിൽ "എൻക്രിപ്റ്റ് ചെയ്‌ത കണ്ടെയിനറിന്റെ ലൊക്കേഷൻ തിരഞ്ഞെടുക്കുക" എന്ന ബട്ടണിൽ അമർത്തി നിങ്ങളുടെ എൻക്രിപ്റ്റ് ചെയ്‌ത കണ്ടെയിനറിലേക്കുള്ള പാത്ത് വ്യക്തമാക്കുക. പാസ്‌വേഡ് എന്റർ ചെയ്‌ത് മുമ്പത്തെ പോലെ തന്നെ നിങ്ങളുടെ Utopia അക്കൗണ്ട് ഉപയോഗിക്കാവുന്നതാണ്.

നിങ്ങളുടെ എൻക്രിപ്റ്റ് ചെയ്‌ത കണ്ടെയിനറിന്റെ ബാക്കപ്പുകൾ ഒന്നും ഇല്ലെങ്കിൽ, നിങ്ങളുടെ Utopia അക്കൗണ്ട് ശാശ്വതമായി നഷ്‌ടപ്പെട്ടതിനാൽ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നതല്ല.

എന്റെ പാസ്‌വേഡ് നഷ്‌ടപ്പെട്ടു, ഞാൻ എന്താണ് ചെയ്യേണ്ടത്?

നിങ്ങൾ പാസ്‌വേഡ് എവിടെയെങ്കിലും സംരക്ഷിക്കുകയും അത് വീണ്ടെടുക്കാൻ കഴിയുകയും ചെയ്യാത്ത പക്ഷം, നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നതല്ല. നിങ്ങളുടെ Utopia അക്കൗണ്ട് ശാശ്വതമായി നഷ്‌ടപ്പെട്ടു.

എന്താണ് ക്ലീൻ സ്റ്റാർട്ട്?

മുൻപ് തുറന്ന ടാബുകൾ ഇല്ലാതെ Utopia ആരംഭിക്കുന്നതിന്, നിങ്ങളുടെ Utopia ക്ലയന്റ് ലോഗിൻ പേജിൽ "ക്ലീൻ സ്റ്റാർട്ട്" എന്ന ചെക്ക്‌ബോക്‌സിൽ അടയാളമിടുക.

Utopia-യ്ക്ക് ഒരു മൊബൈൽ പതിപ്പ് ലഭ്യമാണോ?

ഇപ്പോൾ ഉതോപിയ പരിപാടികൾക്ക് ഡെസ്ക്ടോപ്പ് (വിൻഡോസ്, ലിനക്സ്, മാക്കിന്റോഷ്) അല്ലെങ്കിൽ ആൻഡ്രോയ്ഡ് ആപ്പ്ലിക്കേഷനുകൾ മാത്രമേ ലഭ്യമാണ്. iOS പ്ലാറ്റ്‌ഫോംക്ക് മൊബൈൽ അപ്ലിക്കേഷനുകൾ ഇതാണ് വികസിപ്പിക്കപ്പെടുന്നത്, അവ മൂന്നാംവരെ 2024 ലെ ഒളിച്ചുകളിൽ പുറത്തുവരും.

Utopia ക്ലയന്റ് അൺഇൻസ്റ്റാൾ ചെയ്യാൻ കഴിയുമോ? അത് എങ്ങനെയാണ് ചെയ്യുക?

Utopia ക്ലയന്റിന്റെ അൺഇൻസ്റ്റാലേഷൻ സാധ്യമാണ്, അതിന് പ്രത്യേക നൈപുണ്യങ്ങളോ അറിവോ ഉണ്ടാകേണ്ടതില്ല.

uMessenger - സന്ദേശമയയ്ക്കൽ, ഗ്രൂപ്പ് ചാറ്റുകൾ, ശബ്‌ദ സന്ദേശമയയ്ക്കൽ

ഒരു സന്ദേശം അയയ്‌ക്കേണ്ടത് എങ്ങനെ?

നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിലുള്ള ഏത് ഉപയോക്താവിനും ഒരു സന്ദേശം അയയ്‌ക്കാൻ കഴിയും. ഒരു സന്ദേശം അയയ്ക്കുന്നതിന്, ഡാഷ്‌ബോർഡിന്റെ വലത് ഭാഗത്ത് ഉചിതമായ ഉപയോക്താവിൽ ഡബിൾ ക്ലിക്ക് ചെയ്യുക. ഒരു ചാറ്റ് വിൻഡോ തുറക്കുന്നതാണ്. ചാറ്റ് വിൻഡോയുടെ ചുവട്ടിൽ നിങ്ങൾക്ക് നിങ്ങളുടെ സന്ദേശം ടൈപ്പ് ചെയ്യാനും, ഇമോട്ടിക്കോണുകൾ തിരഞ്ഞെടുക്കാനും, ഫയലുകൾ അയയ്ക്കാനും കഴിയുന്നതാണ്.

നിങ്ങളുടെ സന്ദേശം തയ്യാറായി കഴിയുമ്പോൾ, "അയയ്ക്കുക" എന്നതിൽ ക്ലിക്ക് ചെയ്യുകയോ എന്റർ അമർത്തുകയോ ചെയ്യുക.

കാണാത്ത പുതിയ സന്ദേശങ്ങളെ കുറിച്ച് വിവിധ മാർഗ്ഗങ്ങളിലൂടെ നിങ്ങളെ അറിയിക്കും. നിങ്ങളുടെ Utopia വിൻഡോ ചുരുങ്ങിയിരിക്കുകയാണെങ്കിൽ, നിങ്ങളുടെ സ്ക്രീനിന്റെ ചുവടെ വലത് കോണിൽ ഒരു പുതിയ സന്ദേശ സൂചകം നിങ്ങൾ കാണും.

അത് കൂടാതെ, നിങ്ങളുടെ ടാസ്‌ക് ബാറിലെ നിങ്ങളുടെ Utopia ഐക്കൺ നിങ്ങളുടെ വായിക്കാത്ത സന്ദേശങ്ങളുടെ എണ്ണത്തോട് യോജിക്കുന്ന ഒരു നമ്പർ പ്രദർശിപ്പിക്കും. ആ സന്ദേശങ്ങൾ വായിക്കാൻ, നിങ്ങളുടെ Utopia വിൻഡോ വികസിപ്പിക്കുകയോ അല്ലെങ്കിൽ ചുവടെ വലത് കോണിലുള്ള പുതിയ സന്ദേശ സൂചകത്തിൽ ക്ലിക്കുചെയ്യുകയോ ചെയ്യുക.

നിങ്ങൾക്ക് ഒരു സന്ദേശം ലഭിക്കുന്ന സമയത്ത് നിങ്ങളുടെ Utopia വിൻഡോ വികസിപ്പിച്ച്ച അവസ്ഥയിൽ ആണെങ്കിൽ, ഡാഷ്‌ബോർഡ് ടാബിൽ ക്ലിക്കുചെയ്‌ത് നിങ്ങളുടെ കോൺ‌ടാക്റ്റ് ലിസ്റ്റ് പരിശോധിക്കുക. നിങ്ങൾക്ക് സന്ദേശം അയച്ച ഉപയോക്താവിന് അടുത്തായി ഒരു പുതിയ സന്ദേശ അറിയിപ്പ് നിങ്ങൾക്ക് കാണാൻ കഴിയും. സന്ദേശം വായിക്കാൻ ആ ഉപയോക്താവിൽ ക്ലിക്കുചെയ്യുക.

നിങ്ങളുടെ സന്ദേശ ചരിത്രം കാണേണ്ടത് എങ്ങനെ?

നിങ്ങളുടെ സന്ദേശ ചരിത്രം കാണുന്നതിന്, ഡാഷ്‌ബോർഡിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് ഉചിതമായ ഉപയോക്താവിൽ ക്ലിക്ക് ചെയ്യുക. "ചരിത്രം കാണുക" തിരഞ്ഞെടുക്കുക. തിരഞ്ഞെടുത്ത ഉപയോക്താവുമായി നിങ്ങൾ നടത്തിയിട്ടുള്ള പഴയ സംഭാഷണങ്ങൾ കാണിച്ചുകൊണ്ട് ഒരു പുതിയ വിൻഡോ തുറക്കുന്നതാണ്. ഒരു തിരയൽ മാനദണ്ഡം നൽകിക്കൊണ്ടോ അല്ലെങ്കിൽ സമയപരിധി കുറച്ചുകൊണ്ടോ നിങ്ങളുടെ സംഭാഷണ അവലോകനം വേഗത്തിലാക്കാൻ കഴിയും.

ഫയലുകൾ സന്ദേശത്തിലേക്ക് അറ്റാച്ച് ചെയ്യുന്നത് എങ്ങനെ?

ഒരു ഫയൽ അയയ്‌ക്കാൻ, നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിലെ ഉചിതമായ ഉപയോക്താവിൽ വലത്-ക്ലിക്ക് ചെയ്‌ത് "ഫയൽ അയയ്ക്കുക" തിരഞ്ഞെടുക്കുക. നിങ്ങൾ അയയ്ക്കാൻ ആഗ്രഹിക്കുന്ന ഫയൽ തിരഞ്ഞെടുത്ത് തുറക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഫയൽ അയയ്ക്കപ്പെടുന്നതാണ്.

ഇത് കൂടാതെ, മെനു ബാറിലെ "IM" ബട്ടണിൽ ക്ലിക്ക് ചെയ്‌ത ശേഷം "ഫയൽ അയയ്ക്കുക" തിരഞ്ഞെടുക്കുക. നിങ്ങൾ അയയ്ക്കാൻ ആഗ്രഹിക്കുന്ന ഫയൽ തിരഞ്ഞെടുത്ത് തുറക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഫയൽ അയയ്ക്കപ്പെടുന്നതാണ്.

അല്ലെങ്കിൽ

നിങ്ങൾ ഒരു ഫയൽ അയയ്‌ക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താവുമായി ഒരു ചാറ്റ് വിൻഡോ തുറന്ന് ചാറ്റ് വിൻഡോയുടെ ചുവടെയുള്ള "ഫയൽ അയയ്ക്കുക" ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് ഇപ്പോൾ ഒരു ഫയൽ തിരഞ്ഞെടുത്ത് അയയ്ക്കാൻ കഴിയും.

ഓഫ്‌ലൈൻ സ്റ്റാറ്റസിലുള്ള Utopia ഉപയോക്താവിന് സന്ദേശങ്ങൾ അയയ്ക്കാൻ കഴിയുമോ?

പിയർ-ടു-പിയർ നെറ്റ്‌വർക്കിന്റെ പ്രവർത്തന സവിശേഷതകൾ കാരണം, ഓഫ്‌ലൈൻ ഉപയോക്താവിന് സന്ദേശം അയയ്ക്കാൻ കഴിയില്ല. സന്ദേശം അയയ്ക്കുന്നതും അത് ഡെലിവർ ചെയ്യുന്നതും പൂർത്തിയാകുന്നതിന് ഉപയോക്താവ് ഓൺ‌ലൈൻ ആകുന്നതുവരെ സന്ദേശത്തിന് അയച്ചിട്ടില്ല എന്ന സ്റ്റാറ്റസ് ഉണ്ടായിരിക്കുന്നതാണ്.

ഒരു അനധികൃത Utopia ഉപയോക്താവിന് സന്ദേശങ്ങൾ അയയ്ക്കാൻ കഴിയുമോ

എല്ലാ Utopa ഉപയോക്താക്കളെയും സ്‌പാമിൽ നിന്ന് സംരക്ഷിക്കാൻ കഴിയുന്നതല്ല.

ഒരു ഗ്രൂപ്പ് സന്ദേശം അയയ്‌ക്കേണ്ടത് എങ്ങനെ?

സാധാരണ സ്വകാര്യ സന്ദേശമയയ്‌ക്കലിന് സമാനമാണ് ഒരു ഗ്രൂപ്പ് ചാറ്റിലെ സന്ദേശമയയ്ക്കൽ. നിങ്ങൾ ഒരു ചാനലിൽ ചേർന്നുകഴിഞ്ഞാൽ, ചാറ്റ് വിൻഡോയുടെ ചുവട്ടിൽ നിങ്ങളുടെ സന്ദേശം ടൈപ്പ് ചെയ്യുകയും, ഇമോട്ടിക്കോണുകൾ തിരഞ്ഞെടുക്കുകയും, ചിത്രങ്ങൾ അറ്റാച്ച് ചെയ്യുകയും ചെയ്യുക. നിങ്ങളുടെ സന്ദേശം തയ്യാറായി കഴിഞ്ഞാൽ, "അയയ്‌ക്കുക" ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ എന്റർ അമർത്തുക.

പങ്കെടുക്കുന്ന വ്യക്തി തന്റെ "സ്വകാര്യ ചാറ്റുകൾ അനുവദിക്കുക" എന്ന ഓപ്‌ഷൻ പ്രവർത്തരഹിതമാക്കാത്ത പക്ഷം, ഏത് സമയത്തും ഗ്രൂപ്പ് ചാറ്റിൽ പങ്കെടുക്കുന്നവർക്ക് സ്വകാര്യ സന്ദേശങ്ങൾ അയയ്ക്കാൻ നിങ്ങൾക്ക് കഴിയുന്നതാണ്.

പുതിയ ഗ്രൂപ്പ് സന്ദേശങ്ങൾ കാണുന്നത് എങ്ങനെ?

വായിക്കാത്ത പുതിയ സന്ദേശങ്ങളെ കുറിച്ച് വിവിധ മാർഗ്ഗങ്ങളിലൂടെ നിങ്ങളെ അറിയിക്കും. നിങ്ങളുടെ Utopia വിൻഡോ ചുരുങ്ങിയിരിക്കുകയാണെങ്കിൽ പോലും, നിങ്ങളുടെ സ്ക്രീനിന്റെ ചുവടെ വലത് കോണിൽ ഒരു പുതിയ ഗ്രൂപ്പ് സന്ദേശ സൂചകം നിങ്ങൾ കാണാൻ കഴിയും. അത് കൂടാതെ, നിങ്ങളുടെ ടാസ്‌ക് ബാറിലെ നിങ്ങളുടെ Utopia ഐക്കൺ നിങ്ങളുടെ വായിക്കാത്ത സന്ദേശങ്ങളുടെ എണ്ണത്തോട് യോജിക്കുന്ന ഒരു നമ്പർ പ്രദർശിപ്പിക്കും.

ഈ സന്ദേശങ്ങൾ വായിക്കുന്നതിൻ, നിങ്ങാളുടെ Utopia വിൻഡോ വികസിപ്പിച്ച ശേഷം ചാനൽ ടാബിൽ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കിൽ ചുവടെ വലത് കോണിലുള്ള പുതിയ സന്ദേശ സൂചകത്തിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.

നിങ്ങൾക്ക് ഒരു സന്ദേശം ലഭിക്കുന്ന സമയത്ത് നിങ്ങളുടെ Utopia വിൻഡോ വികസിച്ച അവസ്ഥയിലാണെങ്കിൽ, ചാനൽ ചാറ്റ് ബാറിന്റെ അടുത്ത് ഒരു സംഖ്യാ രൂപത്തിലുള്ള പുതിയ സന്ദേശ അറിയിപ്പ് നിങ്ങൾക്ക് കാണാൻ കഴിയുന്നതാണ്. സന്ദേശം കാണുന്നതിന് ഗ്രൂപ്പ് ബാറിൽ സ്‌പർശിക്കുക.

എനിക്ക് ഗ്രൂപ്പ് ചാറ്റ് സന്ദേശങ്ങൾ ഇല്ലാതാക്കാൻ കഴിയുമോ?

നിങ്ങൾ ഉചിതമായ അനുമതിയുള്ള ഒരു മോഡറേറ്ററാണെങ്കിൽ, ഒരു സന്ദേശത്തിൽ വലത് ക്ലിക്ക് ചെയ്‌ത് "സന്ദേശം ഇല്ലാതാക്കുക" തിരഞ്ഞെടുത്ത് നിങ്ങൾക്ക് ഗ്രൂപ്പ് ചാറ്റ് സന്ദേശങ്ങൾ ഇല്ലാതാക്കാൻ കഴിയും. മറ്റ് ചാനൽ പങ്കാളികൾക്ക് ഗ്രൂപ്പ് ചാറ്റ് സന്ദേശങ്ങൾ ഇല്ലാതാക്കാൻ കഴിയില്ല.

ഒരു ശബ്‌ദ സന്ദേശം അയയ്‌ക്കേണ്ടത് എങ്ങനെ?

ഒരു ശബ്‌ദ സന്ദേശം അയയ്ക്കുന്നതിന്, ചാറ്റ് വിൻഡോയുടെ ചുവട്ടിലുള്ള "ശബ്‌ദ സന്ദേശം അയയ്ക്കുക" എന്ന ബട്ടൺ അമർത്തുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ഒരു മൈക്രോഫോൺ പ്രാപ്‌തമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഒരു സന്ദേശം റെക്കോർഡ് ചെയ്യാൻ നിങ്ങൾ തയ്യാറാകുമ്പോൾ, "റെക്കോർഡിംഗ് ആരംഭിക്കുക" എന്നതിൽ ക്ലിക്ക് ചെയ്യുക.

അധിക സ്വകാര്യതയ്ക്കായി, റെക്കോർഡിംഗ് സമയത്ത് നിങ്ങളുടെ ശബ്‌ദം മാറ്റാൻ കഴിയും. നിങ്ങൾ ആശയവിനിമയം നടത്തുന്ന വ്യക്തിയിൽ നിന്ന് നിങ്ങളുടെ ശബ്‌ദം മറയ്ക്കാൻ ഇത് നിങ്ങളെ അനുവദിക്കും.

അയയ്‌ക്കുന്നതിന് മുമ്പ് അന്തിമ സന്ദേശം നിങ്ങൾ കേൾക്കണമെന്ന് ഞങ്ങൾ ശുപാർശ ചെയ്യുന്നു. നിങ്ങളുടെ ശബ്‌ദം ആവശ്യമാംവിധം രൂപമാറ്റം വരുത്തിയിട്ടില്ലെങ്കിലോ അല്ലെങ്കിൽ തൃപ്‌തികരമാവ വിധം അവ തിരിച്ചറിയാൻ കഴിയാത്ത വിധം ആക്കിയിട്ടില്ലെങ്കിലോ, അധിക ഓപ്ഷനുകൾക്കായി "റെക്കോർഡിംഗ് ക്രമീകരണങ്ങൾ" എന്നതിൽ ക്ലിക്ക് ചെയ്യുക.

ലഭ്യമായ റെക്കോർഡിംഗ് ക്രമീകരണങ്ങൾ സ്വയം ട്യൂൺ ചെയ്യുകയും, ഓരോ തവണ ശബ്‌ദ സന്ദേശം അയയ്ക്കുമ്പോഴും നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ക്രമീകരണങ്ങൾ സംരക്ഷിക്കുകയും ചെയ്യുക. ഇത് തീർച്ചയായും ഓപ്‌ഷണലാണ്, നിങ്ങൾ താൽപ്പര്യപ്പെടുന്നുണ്ടെങ്കിൽ ശബ്‌ദത്തിൽ യാതൊരു മാറ്റവും ഇല്ലാതെ നിങ്ങൾക്ക് ശബ്‌ദ സന്ദേശങ്ങൾ അയയ്‌ക്കാൻ കഴിയും.

നിങ്ങൾ റെക്കോർഡിംഗ് പൂർത്തിയാക്കി കഴിയുമ്പോൾ, "റെക്കോർഡിംഗ് നിർത്തുക" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്‌ത ശേഷം ശബ്‌ദ സന്ദേശം അയയ്ക്കുക.

ഒരു ശബ്‌ദ സന്ദേശം ഞാൻ എങ്ങനെയാണ് കേൾക്കുക?

ശബ്‌ദ സന്ദേശം കേൾക്കുന്നതിന്, ചാറ്റ് വിൻഡോയിലെ "പ്ലേ ചെയ്യുക" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ശബ്‌ദ സന്ദേശം കേൾക്കുന്നത് നിർത്തുന്നതിൽ "നിർത്തുക" എന്നതിൽ അമർത്തുക.

ഒരു ചാനലോ ചാറ്റ് ഗ്രൂപ്പോ ഞാൻ എങ്ങനെയാണ് സൃഷ്‌ടിക്കുന്നത്?

ഒരു ചാനൽ സൃഷ്‌ടിക്കുന്നതിന് "ചാനൽ മാനേജർ" ("ടൂളുകൾ" > "ചാനൽ മാനേജർ") എന്നതിലേക്ക് പോയി ഇടത് വശത്തുള്ള "ചാനൽ സൃഷ്‌ടിക്കുക" എന്നതിൽ അമർത്തുക.

A-Z, 0-9 എന്നീ ശ്രേണിയിലുള്ള അക്ഷരങ്ങൾ മാത്രമേ ഈ ഫീൽഡുകളിൽ ഉപയോഗിക്കാൻ കഴിയൂ എന്ന കാര്യം ശ്രദ്ധിക്കുക.

"ചാനൽ ഉടമ" ഫീൽഡിൽ ചാനൽ സൃഷ്‌ടാവിന്റെ പേരും പബ്ലിക് കീയുമാണ് അടങ്ങിയിരിക്കുന്നത്. ഈ വിവരം ചാനൽ ലിസ്റ്റിലും ചാനൽ വിവരത്തിലുമുള്ള Utopia-യുടെ എല്ലാ ഉപയോക്താക്കൾക്കും ദൃശ്യമാകും.

"വിവരണം" എന്ന ഫീൽഡിൽ വിവരണം (പരമാവധി 64 അക്ഷരങ്ങൾ) എന്റർ ചെയ്യുക. നിങ്ങളുടെ ചാനലിന്റെ 'സാരാംശം' വിവരണം വ്യക്തമായി വിവരിക്കും. തിരയുമ്പോൾ നിങ്ങളുടെ ചാനൽ എളുപ്പത്തിൽ കണ്ടെത്താൻ ഇത് ഉപയോക്താക്കളെ സഹായിക്കും.

"ചാനൽ പേര്" ഫീൽഡിൽ നിങ്ങളുടെ ചാനലിന്റെ പേര് എന്റർ ചെയ്യുക (പരമാവധി 32 അക്ഷരങ്ങൾ). അത് അനന്യവും അവിസ്‌മരണീയവും ആക്കുക!

ഡ്രോപ്പ്-ഡൗൺ "uNS പേര്" ലിസ്റ്റിൽ, നിങ്ങളുടെ രജിസ്റ്റർ ചെയ്‌തിട്ടുള്ള (എന്നാൽ മറ്റൊരു ചാനലിലേക്ക് നിയോഗിച്ചിട്ടില്ലാത്ത) uNS പേരുകളിലൊന്ന് തിരഞ്ഞെടുക്കുക. ഹ്രസ്വവും ഓർമ്മിച്ചെടുക്കാവുന്നതുമായ ഒരു പേര് ഉപയോഗിച്ച്, നിങ്ങളുടെ ചാനലിൽ ചേരാൻ ഉപയോക്താക്കളെ അനുവദിക്കുന്നതിന്, ഒരു uNS പേര് രജിസ്റ്റർ ചെയ്യാനും നിങ്ങളുടെ ചാനലിലേക്ക് അത് നിയോഗിക്കാനും ശുപാർശ ചെയ്യുന്നു. നിങ്ങൾക്കൊരു uNS രജിസ്റ്റർ ചെയ്‌ത പേര് ഇല്ലെങ്കിൽ "uNS മാനേജർ തുറക്കുക" എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ഒരു uNS പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾക്കായി, 'ഒരു uNS നാമം എങ്ങനെ രജിസ്റ്റർ ചെയ്യാം?' എന്ന സഹായ വിഭാഗം കാണുക.

എല്ലാ Utopia ഉപയോക്താക്കൾക്കും ചേരാൻ കഴിയുന്ന ഒരു പബ്ലിക് ചാനൽ സൃഷ്‌ടിക്കുന്നതിന്, "ചാനൽ തരം" എന്ന ഡ്രോപ് ഡൗൺ മെനുവിൽ നിന്ന് "പബ്ലിക്" എന്നത് തിരഞ്ഞെടുക്കുക. നിങ്ങളുടെ ചാനൽ സംരക്ഷിക്കുന്നതിന്, "പ്രൈവറ്റ്" എന്നത് തിരഞ്ഞെടുത്ത ശേഷം ശക്തമായ ഒരു പാസ്‌വേഡ് എന്റർ ചെയ്യുക. നിങ്ങൾ ഒരു പ്രൈവറ്റ് ചാനൽ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, മറ്റ് Utopia ഉപയോക്താക്കൾ നിങ്ങളുടെ ചാനൽ കണ്ടെത്താതിരിക്കാൻ, "ചാനൽ മാനേജരിൽ ചാനൽ കാണിക്കരുത്" എന്ന ചെക്ക്‌ബോക്‌സിൽ അടയാളമിടുക.

ഓരോ ഉപയോക്താവിനും പോസ്റ്റുകൾ ചേർക്കാൻ കഴിയുന്ന ഒരു ഗ്രൂപ്പ് ചാറ്റാണ് നിങ്ങളുടെ ചാനലെങ്കിൽ, "ആക്‌സസ് തരം" ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്ന് "റീഡും റൈറ്റും" തിരഞ്ഞെടുക്കുക. പ്രത്യേകാവകാശമില്ലാത്ത ഉപയോക്താക്കൾ ഗ്രൂപ്പിൽ എഴുതുന്നത് തടയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ "റീഡ് മാത്രം" എന്നത് തിരഞ്ഞെടുക്കുക. ഈ സാഹചര്യത്തിൽ, ചാനൽ സ്രഷ്‌ടാവിനും മോഡറേറ്റർമാർക്കും മാത്രമേ സന്ദേശങ്ങൾ ചേർക്കാൻ കഴിയൂ. ഈ ഓപ്‌ഷൻ വാർത്താ ചാനലുകൾക്കായി രൂപകൽപ്പന ചെയ്‌തതാണ്.

ഒരു ഇമേജ് വലിച്ചിട്ടുകൊണ്ടോ അപ്‌ലോഡ് ചെയ്‌തുകൊണ്ടോ നിങ്ങൾക്ക് ഒരു ചാനൽ അവതാർ തിരഞ്ഞെടുക്കാം. നിങ്ങളുടെ പബ്ലിക് കീ ഉപയോഗിച്ച് സൃസ്ചഷ്‌ടിച്ച അവതാർ അണ് ഡിഫോൾട്ട് അവതാർ.
കൂടുതൽ ഓപ്‌ഷനുകൾക്ക് "വിപുലമായ ക്രമീകരണങ്ങൾ" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ചാനലിൽ ഉപയോഗിക്കേണ്ട പ്രധാന ഭാഷ "ചാനൽ ഭാഷകൾ" എന്നതിൽ തിരഞ്ഞെടുക്കുക. ഭാഷകളൊന്നും തിരഞ്ഞെടുത്തിട്ടിലെങ്കിൽ, ചാനൽ അന്താരാഷ്‌ടമാണെന്ന് കണക്കാക്കപ്പെടുകയും, ചാനൽ വിശദാംശങ്ങളിൽ ഫ്ലാഗുകൾക്ക് പകരം ഗ്ലോബ് പ്രദർശിപ്പിക്കപ്പെടുകയും ചെയ്യും.

ഒന്നോ അതിൽ അധികമോ ഭാഷകൾ ചേർക്കുന്നതിന് (മൂന്ന് വരെ), "ചാനൽ ഭാഷകൾ തിരഞ്ഞെടുക്കുക" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. പുതിയ വിൻ‌ഡോയിൽ‌ രാജ്യവും ആ രാജ്യത്തിന് ലഭ്യമായ ഭാഷകളിലൊന്നും തിരഞ്ഞെടുക്കുക. നിയന്ത്രണ ബട്ടണുകൾ ഉപയോഗിച്ച് "തിരഞ്ഞെടുത്ത ഭാഷകൾ" എന്ന വിഭാഗത്തിലേക്ക് ഒന്നോ അതിലധികമോ ഭാഷകൾ നീക്കുക. സ്‌ക്രീനിന്റെ ചുവട്ടിൽ ഇടത് ഭാഗത്തുള്ള "തിരഞ്ഞെടുക്കുക" എന്ന ബട്ടണിൽ അമർത്തി ക്രമീകരണം സംരക്ഷിക്കുക.

uMail - Utopia എൻക്രിപ്റ്റ് ചെയ്‌ത ഇമെയിൽ

എന്താണ് uMail?

ക്ലാസിക് ഇമെയിലിനുള്ള ഒരു സുരക്ഷിത ബദലാണ് uMail. നിങ്ങളുടെ കോൺ‌ടാക്റ്റ് ലിസ്റ്റിലുള്ള Utopia ഉപയോക്താക്കൾ‌ക്ക് മാത്രമേ uMail അയയ്‌ക്കാൻ‌ കഴിയൂ. ഇമെയിലിന്റെ എല്ലാ പ്രവർത്തനങ്ങളും uMail- ൽ ഉണ്ട്, Utopia ഇക്കോസിസ്റ്റത്തിലേക്ക് പ്രാദേശികവൽക്കരിച്ചിരിക്കുന്നു എന്നത് മാത്രമാണ് വ്യത്യാസം.

ഡിഫോൾട്ടായി ഡാഷ്‌ബോർഡിന്റെ ഇടത് വശത്താണ് uMail കാണാൻ കഴിയുന്നത്.

ഒരു പുതിയ ടാബിൽ uMail തുറക്കുന്നതിന്, മെനു ബാറിൽ "uMail" > "ടാബിൽ തുറക്കുക" എന്നതിൽ ക്ലിക്ക് ചെയ്യുക.

ഒരു ഓഫ്‌ലൈനായ ഉപയോ‌ക്താവിന് uMail അയയ്ക്കുകയാണെങ്കിൽ, സ്വീകർത്താവ് ഓൺലൈൻ ആകുമ്പോൾ അത് ഡെലിവർ ചെയ്യുന്നതാണ്. അതുവരെ uMail "ഔട്ട്ബോക്‌സ്" ഫോൾഡറിൽ തുടരും. അല്ലെങ്കിൽ, uMail തൽക്ഷണമാണ്.

നിങ്ങളുടെ uMail-കൾ മാനേജ് ചെയ്യാൻ മെനു ബാറിലെ "uMail" മെനു നിങ്ങളെ പ്രാപ്‌തമാക്കുന്നു.

uMail അയയ്‌ക്കേണ്ടത് എങ്ങനെ?

മെനു ബാറിൽ "uMail" > "ടാബിൽ തുറക്കുക" എന്നതിൽ ക്ലിക്ക് ചെയ്യുകയോ ഒരു ഡാഷ്‌ബോർഡ് ടാബ് സന്ദർശിക്കുകയോ ചെയ്യുക. മുകളിൽ ഇടത് കോണിലുള്ള പുതിയ uMail ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഒരു പുതിയ വിൻഡോ തുറക്കപ്പെടും.

കോൺടാക്റ്റ് ലിസ്റ്റിൽ നിന്ന് ഒന്നോ അതിൽ അധികമോ സ്വീകർത്താക്കളെ തിരഞ്ഞെടുക്കുന്നതിന് "ടു" ബട്ടൺ അമർത്തുക. വിഷയവും സന്ദേശവും ടൈപ്പ് ചെയ്യുക. ഒരു ഫയൽ അറ്റാച്ച് ചെയ്യുന്നതിന്, വിൻഡോയുടെ മുകളിലുള്ള ഒരു "ഫയൽ അറ്റാച്ച് ചെയ്യുക" ബട്ടണിൽ അമർത്തുക. മാത്രമല്ല, ഒരു പുതിയ uMail വിൻഡോയിലേക്ക് വലിച്ചിട്ടുകൊണ്ട് ഫയലുകൾ അറ്റാച്ച് ചെയ്യാനും നിങ്ങൾക്ക് കഴിയും. നിങ്ങളുടെ uMail അയയ്ക്കുന്നതിന് "uMail അയയ്ക്കുക" എന്നതിൽ ക്ലിക്ക് ചെയ്യുക.

ഒരു uMail അയയ്ക്കാതെ നിങ്ങൾ പേജിൽ നിന്ന് പോവുകയാണെങ്കിൽ, അത് ഡ്രാഫ്റ്റിലേക്ക് സംരക്ഷിക്കപ്പെടും.

uMail ഫോർവേഡ് ചെയ്യുകയോ അതിന് മറുപടി നൽകുകയോ ചെയ്യേണ്ടത് എങ്ങനെ?

മെനു ബാറിൽ "uMail" > "ടാബിൽ തുറക്കുക" എന്നതിൽ ക്ലിക്ക് ചെയ്യുകയോ ഒരു ഡാഷ്‌ബോർഡ് ടാബ് സന്ദർശിക്കുകയോ ചെയ്യുക. നിങ്ങൾ ഫോർവേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു സന്ദേശം തിരഞ്ഞെടുക്കുക. "uMail ഫോർവേഡ് ചെയ്യുക" അല്ലെങ്കിൽ "uMail-ന് മറുപടി നൽകുക" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. കോൺടാക്റ്റ് ലിസ്റ്റിൽ നിന്ന് ഒന്നോ അതിൽ അധികമോ സ്വീകർത്താക്കളെ തിരഞ്ഞെടുക്കുന്നതിന് "ടു" ബട്ടൺ അമർത്തുക. വിഷയവും സന്ദേശവും ടൈപ്പ് ചെയ്യുക.

ഒരു ഫയൽ അറ്റാച്ച് ചെയ്യുന്നതിന്, വിൻഡോയുടെ മുകളിലുള്ള "ഫയൽ അറ്റാച്ച് ചെയ്യുക" ബട്ടണിൽ അമർത്തുക. മാത്രമല്ല, ഒരു പുതിയ uMail വിൻഡോയിലേക്ക് വലിച്ചിട്ടുകൊണ്ട് ഫയലുകൾ അറ്റാച്ച് ചെയ്യാനും നിങ്ങൾക്ക് കഴിയും. നിങ്ങളുടെ uMail അയയ്ക്കുന്നതിന് "uMail അയയ്ക്കുക" എന്നതിൽ ക്ലിക്ക് ചെയ്യുക.

ഒരു uMail അയയ്ക്കാതെ നിങ്ങൾ പേജിൽ നിന്ന് പോവുകയാണെങ്കിൽ, അത് ഡ്രാഫ്റ്റിലേക്ക് സംരക്ഷിക്കപ്പെടും.

എന്റെ സുഹൃത്തിൽ നിന്ന് എനിക്ക് ഒരു uMail കണ്ടെത്താൻ കഴിയുന്നില്ല? എനിക്ക് ഇത് എങ്ങനെ തിരയാനാകും?

മെനു ബാറിൽ "uMail" > "ടാബിൽ തുറക്കുക" എന്നതിൽ ക്ലിക്ക് ചെയ്യുകയോ ഒരു ഡാഷ്‌ബോർഡ് ടാബ് സന്ദർശിക്കുകയോ ചെയ്യുക.

നിങ്ങളുടെ uMail-കൾ മാനേജ് ചെയ്യുന്നതിന്, തീയതിയോ വിഷയമോ അയച്ചയാളോ വലുപ്പമോ ബോഡിയോ പ്രകാരമുള്ള തരംതിരിക്കൽ പോലുള്ള അടുക്കൽ രീതികൾ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ഈ രീതി പ്രയോജനപ്രദമല്ലെങ്കിൽ, നിങ്ങളുടെ തിരയൽ ഫലങ്ങൾ കൂടുതൽ സൂക്ഷ്‌മമാക്കുന്നതിന്, uMail ടാബിന്റെ മുകളിൽ വലത് കോണിലുള്ള തിരയൽ ഫീൽഡോ "വിപുലമായ തിരയൽ" ബട്ടണോ ഉപയോഗിക്കുക.

പിന്നീട് കണ്ടെത്തുന്നത് എളുപ്പമാക്കുന്നതിന് നിറങ്ങളോ ഫ്ലാഗുകളോ ഉപയോഗിച്ച് നിങ്ങളുടെ uMail-കൾ ടാഗ് ചെയ്യാം.

സ്വീകരിച്ചതോ, അയച്ചതോ, ഇല്ലാതാക്കിയതോ ആയ uMail എങ്ങനെ കാണാൻ കഴിയും?

മെനു ബാറിൽ "uMail" > "ടാബിൽ തുറക്കുക" എന്നതിൽ ക്ലിക്ക് ചെയ്യുകയോ ഒരു ഡാഷ്‌ബോർഡ് ടാബ് സന്ദർശിക്കുകയോ ചെയ്യുക.

സ്വീകരിച്ചതോ അയച്ചതോ ഇല്ലാതാക്കിയതോ ആയ ഇമെയിലുകൾ നിങ്ങളുടെ uMail വിൻഡോയുടെ വലതുവശത്തുള്ള ബന്ധപ്പെട്ട മെയിൽബോക്‌സ് ഫോൾഡറുകളിൽ ലഭ്യമായിരിക്കും. അടങ്ങിയിരിക്കുന്ന uMail-കൾ കാണുന്നതിന് ഫോൾഡറിൽ ക്ലിക്ക് ചെയ്യുക. ഫോൾഡറിനുള്ളിൽ എത്തിക്കഴിഞ്ഞാൽ, നിങ്ങൾ അവലോകനം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു ഇമെയിലിൽ ക്ലിക്ക് ചെയ്യുക.

uMail ടെംപ്ലേറ്റുകളും ക്രമീകരണങ്ങളും

uMail ക്രമീകരണങ്ങൾ കാണുന്നതിന് "ടൂളുകൾ" എന്നതിലേക്ക് പോയ ശേഷം "ക്രമീകരണങ്ങൾ എന്നതിലേക്ക് പോവുക". "uMail" ടാബിൽ ക്ലിക്ക് ചെയ്യുക.

uMail ക്രമീകരണങ്ങളെ കുറിച്ചുള്ള വിശദീകരണം:

  • "Utopia-യിൽ നിന്ന് uMail-കൾ സ്വീകരിക്കുക" - Utopia-യിൽ നിന്ന് uMail-കൾ സ്വീകരിക്കാൻ അനുവദിക്കുന്നത് തിരഞ്ഞെടുക്കുക.
  • "അയച്ച ശേഷം uMail സംരക്ഷിക്കുക" - "അയച്ച" ഫോൾഡറിലേക്ക് uMail സംരക്ഷിക്കുന്നതിന് തിരഞ്ഞെടുക്കുക.
  • "എല്ലാ അറ്റാച്ചുമെന്റുകളും യാന്ത്രികമായി ഡൗൺലോഡ് ചെയ്യുക" - എല്ലാ അറ്റാച്ചുമെന്റുകളും സ്വയം ഡൗൺലോഡ് ചെയ്യുന്നതിന് തിരഞ്ഞെടുക്കുക.
  • "ഇതിൽ താഴെ വലുപ്പമുള്ള അറ്റാച്ചുമെന്റുകൾ യാന്ത്രികമായി ഡൗൺലോഡ് ചെയ്യുക" - ഒരു നിശ്ചിത ഫയൽ വലുപ്പത്തിൽ താഴെയുള്ള ഫയലുകൾ സ്വയം സ്വീകരിക്കാൻ നിങ്ങളെ അനുവദിക്കുന്നു. ഡിഫോൾട്ട് വലുപ്പം 100MB-യിൽ കുറവ് ആണ്.
  • "എല്ലാ അറ്റാച്ചുമെന്റുകളും സ്വന്തമായി ഡൗൺലോഡ് ചെയ്യുക" - ഏതൊക്കെ അറ്റാച്ചുമെന്റുകൾ ഡൗൺലോഡ് ചെയ്യണമെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുന്നു.
  • "ടെംപ്ലേറ്റ്" - പുതിയൊരു സന്ദേശം എഴുതുകയോ മറുപടി നൽകുകയോ ഒരു സന്ദേശം കൈമാറുകയോ ചെയ്യുന്ന ഓരോ സമയത്തും ഉപയോഗിക്കാൻ പാകത്തിലുള്ള ഒരു ടെംപ്ലേറ്റ് സൃഷ്‌ടിക്കാൻ നിങ്ങളെ അനുവദിക്കുന്നു. പുതിയ സന്ദേശങ്ങൾക്കോ മറുപടി നൽകുന്നതോ കൈമാറുന്നതോ ആയ uMail-കൾക്കോ നിങ്ങൾക്ക് വെവ്വേറെ ടെംപ്ലേറ്റ് സൃഷ്‌ടിക്കാവുന്നതാണ്.

ഒരു ടെംപ്ലേറ്റ് സൃഷ്‌ടിക്കുന്നതിന്, ഡ്രോപ്പ്-ഡൗൺ ലിസ്റ്റിൽ നിന്ന് uMail ടെംപ്ലേറ്റ് തരം തിരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് ഇടത് താഴത്തെ മൂലയിലെ ചോദ്യചിഹ്നമുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക. ഡിഫോൾട്ടിലേക്ക് പുനഃസ്ഥാപിക്കാൻ വലത് താഴത്തെ കോണിലുള്ള "ഡിഫോൾട്ടുകൾ പുനഃസ്ഥാപിക്കുക" ബട്ടൺ ഉപയോഗിക്കുക.

uWallet-ഉം Crypton-ഉം മൈനിംഗും

എന്താണ് uWallet?

Crypton എന്ന ക്രിപ്‌റ്റോകറൻസിയിലുള്ള പേയ്‌മെന്റുകൾ സാധ്യമാക്കുന്ന Utopia-യുടെ ബിൽട്ട്-ഇൻ വാലറ്റാണ് uWallet. Utopia-യുടെ സ്വന്തമായതും മൈൻ ചെയ്തെടുക്കാവുന്നതുമായ ക്രിപ്‌റ്റോകറൻസിയാണ് Crypton. UWallet ഉണ്ടെങ്കിൽ, നിങ്ങൾക്ക് Crypton ക്രിപ്‌റ്റോകറൻസിയിൽ പേയ്‌മെന്റുകൾ നടത്താനും ഇതിൽ മൂല്യം സംഭരിക്കാനും Crypto കാർഡുകൾ ഉപയോഗിക്കാനും ഉൾച്ചേർത്തിട്ടുള്ള API ഉപയോഗിച്ച് നിങ്ങളുടെ വെബ്‌സൈറ്റിൽ പേയ്‌മെന്റുകൾ അഭ്യർത്ഥിക്കാനും സ്വീകരിക്കാനും കഴിയും.

ഇതെല്ലാം ചെയ്യുമ്പോഴും, നിങ്ങളുടെ ഐഡന്റിറ്റി അജ്ഞാതസ്വഭാവത്തോടെ തുടരും. എല്ലാ പേയ്‌മെന്റുകളും തൽക്ഷണമാണ്, അവ പഴയപടിയാക്കാൻ കഴിയില്ല. Utopia-യുടെ വികേന്ദ്രീകൃത സ്വഭാവം, നിങ്ങളുടെ ബാലൻസ് ആർക്കും കൈവശപ്പെടുത്തി വിനിയോഗിക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കുന്നു. UWallet തുറക്കാൻ മെനു ബാറിലെ "uWallet" ക്ലിക്ക് ചെയ്യുക. "uWallet തുറക്കുക" തിരഞ്ഞെടുക്കുക. ഇപ്പോൾ, നിങ്ങൾക്ക് uWallet പ്രധാന പേജ് കാണാവുന്നതാണ്.

സാമ്പത്തിക ടൂളുകളുടെയും വിവരങ്ങളുടെയും ഒരു ശേഖരമാണ് uWallet പ്രധാന പേജ്. നിങ്ങളുടെ നിലവിലെ ബാലൻസ് കാണാനും Crypto കാർഡുകളും uVoucher-കളും മാനേജുചെയ്യാനും ഇടപാട് ചരിത്രം അവലോകനം ചെയ്യാനും Crypton-കൾ അയയ്ക്കാനും പേയ്‌മെന്റുകൾ അഭ്യർത്ഥിക്കാനും നിങ്ങൾക്ക് കഴിയും. മൈനിംഗ് ഡാറ്റ, അതിന്റെ ചരിത്രം, വിശദമായ ഇടപാടുകളുടെ ചരിത്രം, ട്രഷറി ഡാറ്റ എന്നിവയുടെ രൂപത്തിൽ സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാണ്.

എന്താണ് Crypton?

Utopia ഇക്കോസിസ്റ്റത്തിന്റെ ഒരു പേയ്‌മെന്റ് യൂണിറ്റാണ് Crypton. അത് ഒരു വികേന്ദ്രീകൃത ക്രിപ്റ്റോ കറൻസിയാണ്. Crypton-ന്റെ ഔദ്യോഗിക ടിക്കർ CRP ആണ്.

ഇടപാടുകൾ തൽക്ഷണവും കണ്ടെത്താനാകാത്തതും പഴയപടിയാക്കാൻ കഴിയാത്തതും ആണെങ്കിലും Crypton ശാശ്വതമാണ്. Utopia നെറ്റ്‌വർക്ക് അന്തർലീനമായ Crypton നിങ്ങൾക്ക് 100% സ്വകാര്യത നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ നിങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്തപ്പെടുമോ എന്നതിനെ കുറിച്ച് വിഷമിക്കേണ്ടതില്ല. Utopia-യുടെ വികേന്ദ്രീകൃത സ്വഭാവം, നിങ്ങളുടെ ബാലൻസ് ആർക്കും കൈവശപ്പെടുത്തി വിനിയോഗിക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കുന്നു.

ഓരോ ഉപയോക്താവും ഡാറ്റാ ട്രാൻസ്‌മിഷനിൽ പങ്കെടുക്കുന്ന ഒരു യഥാർത്ഥ P2P നെറ്റ്‌വർക്കാണ് Utopia നെറ്റ്‌വർക്ക്. പുതിയ Cryptons-ന്റെ വ്യാപനം വഴി മൈനിംഗിലൂടെ ഇക്കോസിസ്‌റ്റത്തെ പിന്തുണയ്ക്കുന്ന ഉപയോക്താക്കൾക്ക് Utopia പ്രതിഫലം നൽകുന്നു. നിങ്ങൾ Utopia-യോ ബോട്ടോ പ്രവർത്തിപ്പിക്കുമ്പോൾ, ഈ കൂട്ടായ പ്രതിഫലത്തിന്റെ ഒരു പങ്ക് നിങ്ങൾക്ക് ലഭിക്കും.

ഒരു അധിക സുരക്ഷാ പാളി എന്ന നിലയിൽ, Crypton ഉൾപ്പെടെയുള്ള Utopia-യുടെ അൽഗോരിതം നെറ്റ്‌വർക്കിന്റെ സ്രഷ്‌ടാക്കൾക്ക് മാറ്റാൻ കഴിയില്ലെന്ന് ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. മൊത്തത്തിൽ, Crypton ഒരു മികച്ച മൂല്യ സംഭരണമാണ്. മൈനിംഗിന് പുറമേ, നിങ്ങളുടെ Crypton ബാലൻസിൽ നിന്ന് നിങ്ങൾക്ക് പതിവ് പലിശയും ലഭിക്കും.

Crypton മൈനിംഗ് എന്നാൽ എന്താണ്?

നിലവിൽ വിതരണത്തിലുള്ള നാണയങ്ങളിലേക്ക് പുതിയ നാണയങ്ങൾ അവതരിപ്പിക്കുന്ന ഒരു പ്രക്രിയയാണ് ക്രിപ്റ്റോകറൻസി മൈനിംഗ്. പുതിയ Cryptons വ്യാപനം വഴി മൈനിംഗിലൂടെ ഇക്കോസിസ്‌റ്റത്തെ പിന്തുണയ്ക്കുന്ന ഉപയോക്താക്കൾക്ക് Utopia പ്രതിഫലം നൽകുന്നു. നിങ്ങൾ Utopia-യോ ഒരു മൈനിംഗ് ബോട്ടോ പ്രവർത്തിപ്പിക്കുമ്പോൾ, കൂട്ടായ പ്രതിഫലത്തിന്റെ ഒരു പങ്ക് നിങ്ങൾക്ക് ലഭിക്കും.

നിങ്ങളുടെ Utopia ക്ലയന്റോ ബോട്ടുകളോ കൂടുതൽ സമയം ഓൺലൈനിൽ തുടരുന്നതിന് അനുസരിച്ച് നിങ്ങൾക്ക് കൂടുതൽ റിവാർഡ് നേടാൻ കഴിയും. ഓൺലൈനിൽ തുടരുന്നതിന് ഉപയോക്താക്കൾക്ക് ഓരോ 15 മിനിറ്റിലും റിവാർഡ് ലഭിക്കുന്നതാണ്.

Utopia-യിലെ മൈനിംഗിന്റെ ഉദ്ദേശ്യം എന്താണ്?

റൂട്ടിംഗ് കണക്ഷനുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും അധിക സംഭരണം നൽകുകയും ചെയ്‌തുകൊണ്ട്, ഇക്കോസിസ്‌റ്റത്തിന്റെ സ്ഥിരത വർദ്ധിപ്പിക്കുകയാണ് Utopia-യിലെ മൈനിംഗിന്റെ ഉദ്ദേശ്യം.

എന്താണ് Utopia മൈനിംഗ് ബോട്ട്?

ഒരു നിർദ്ദിഷ്ട ജോലി സ്വയമേവ നിർവഹിക്കുന്ന ഒരു പ്രത്യേക പ്രോഗ്രാമാണ് ബോട്ട്. Utopia ക്ലയിന്റ് പ്രവർത്തിക്കുന്ന അതേ മാർഗ്ഗത്തിലൂടെയാണ് Utopia മൈനിംഗ് ബോട്ടുകളും പ്രവർത്തിക്കുന്നത്, എന്നാൽ GUI ഘടകഭാഗങ്ങൾ ഉണ്ടാകില്ലെന്ന് മാത്രം.

റൂട്ടിംഗ് കണക്ഷനുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും അധിക സംഭരണം നൽകുകയും ചെയ്‌തുകൊണ്ട്, ഇക്കോസിസ്‌റ്റത്തിന്റെ സ്ഥിരത വർദ്ധിപ്പിക്കുകയാണ് 'Utopia മൈനിംഗ് ബോട്ടുകളുടെ' ഉദ്ദേശ്യം.

മിനിമം ‌മൈനിംഗ് സിസ്റ്റം ആവശ്യകതകൾ:

  • 64-ബിറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം
  • കുറഞ്ഞത് 4096 MB RAM സ്ഥലം
  • മിനിമം 4 കോർ CPU ശുപാർശ ചെയ്യുന്നു
  • പബ്ലിക്ക് IP-യും ഉയർന്ന ക്വാളിറ്റിയുള്ള ഇന്റർനെറ്റ് കണക്ഷനും

നിങ്ങളുടെ ബോട്ട് ഓൺലൈനിൽ തുടരുന്നിടത്തോളം, നിങ്ങൾക്ക് മൈനിംഗ് റിവാർഡുകൾ ലഭിക്കും.

Utopia ഫീസ് ഷെഡ്യൂൾ എനിക്ക് എവിടെ കാണാനാകും?

Utopia ഫീസ് ഷെഡ്യൂൾ നിങ്ങൾക്ക് "uWallet" → "ട്രഷറി ഡാറ്റ" എന്നതിലും തുടർന്ന് "നെറ്റ്‌വർക്ക് ഫീസ്" ടാബിലും കണ്ടെത്താൻ കഴിയുന്നതാണ്.

Utopia മാറ്റിയ ഫീസ് എവിടേക്കാണ് പോകുന്നത്?

Utopia ചാർജ് ചെയ്യുന്ന ഫീസ് ഇക്കോസിസ്റ്റത്തിന്റെ വളർച്ചയ്‌ക്കായി നൽകുകയും, അത് നെറ്റ്‌വർക്ക് ഫ്ലഡിംഗ് തടയാൻ സഹായകമാവുകയും ചെയ്യും.

ബിൽറ്റ്-ഇൻ Idyll സ്വകാര്യ ബ്രൗസർ

ഒരു Idyll ബ്രൗസർ എന്നാൽ എന്താണ്?

Utopia ഇക്കോസിസ്റ്റം, സ്വന്തം പിയർ-ടു-പിയർ (P2P) നെറ്റ്‌വർക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ്. മറ്റ് കാര്യങ്ങൾക്കൊപ്പം, ഏതെങ്കിലും വെബ്‌സൈറ്റുകളോ വെബ് സേവനങ്ങളോ ഹോസ്‌റ്റ് ചെയ്യാനും സഹ Utopia ഉപയോക്താക്കൾക്ക് കൈമാറാനും നെറ്റ്‌വർക്ക് നിങ്ങളെ അനുവദിക്കുന്നു.

Utopia നെറ്റ്‌വർക്കിനുള്ളിൽ വെബ് ഉറവിടങ്ങൾ തിരയാൻ ഉപയോഗിക്കുന്ന ഒരു ബിൽട്ട്-ഇൻ ബ്രൗസറാണ് Idyll ബ്രൗസർ. ഇത് ഏറ്റവും പുതിയ Tor ബ്രൗസറിനെ അടിസ്ഥാനമാക്കിയുള്ളതാണ്. Firefox-നായുള്ള പാച്ചുകളുടെ ഒരു ശേഖരമാണ് Tor ബ്രൗസർ എന്നതിനാൽ, Utopia നെറ്റ്‌വർക്കിനായി ഒരു സുരക്ഷിത ബ്രൗസർ സൃഷ്‌ടിക്കുന്നതിന് ഞങ്ങൾ ആ പാച്ചുകളിൽ ചിലത് ഉപയോഗിച്ചു.

നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഡാറ്റ ചോർച്ചയ്‌ക്കെതിരെ, സ്വകാര്യതയും പരിരക്ഷയും ഉറപ്പാക്കിക്കൊണ്ട്, P2P Utopia നെറ്റ്‌വർക്കിനുള്ളിൽ ഉപയോഗിക്കുന്നതിനാണ് ഈ ബ്രൗസർ സവിശേഷമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

Idyll ബ്രൗസർ ആരംഭിക്കുന്നതിന് "ടൂളുകൾ" → "Idyll ബ്രൗസർ" തിരഞ്ഞെടുക്കുക

Utopia നെറ്റ്‌വർക്ക് കോൺഫിഗർ ചെയ്യേണ്ടത് എങ്ങനെ?

Utopia നെറ്റ്‌വർക്ക് ഡിഫോൾട്ടായി മുൻ‌കൂട്ടി കോൺഫിഗർ ചെയ്‌തിരിക്കുന്നു. Utopia സോഫ്റ്റ്‌വെയറിനൊപ്പം ഇൻസ്റ്റാൾ ചെയ്യപ്പെട്ടിരിക്കുന്ന ബിൽട്ട്-ഇൻ Idyll ബ്രൗസർ ഏതുസമയത്തും ഉപയോഗത്തിന് തയ്യാറാണ്. ഒരു Idyll ബ്രൗസർ തുറക്കുകയും വിലാസ ബാറിൽ Utopia വിലാസം നൽകുകയും മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്.

ഒരു Idyll ബ്രൗസർ തുറക്കുന്നതിന്, റ്റൂളുകൾ -> Idyll ബ്രൗസർ എന്നതിൽ ക്ലിക്ക് ചെയ്യുക

നിങ്ങൾക്ക് ഇപ്പോഴും Utopia ക്രമീകരണങ്ങൾ പരിഷ്‌കരിക്കേണ്ടതുണ്ടെങ്കിൽ, ടൂളുകൾ -> ക്രമീകരണങ്ങൾ എന്നതും, തുടർന്ന് നെറ്റ്‌വർക്ക് ടാബ് സന്ദർശിക്കുക.

Utopia P2P നെറ്റ്‌വർക്ക് വിഭാഗത്തിൽ, SOCKS v5 ഓപ്‌ഷൻ ഡിഫോൾട്ടായി പ്രാപ്‌തമാക്കിയിട്ടുണ്ട്.

ഹോസ്റ്റ് ഫീൽഡിലെ പ്രാദേശിക IP 127.0.0.1 ആയിരിക്കണം

പോർട്ട് ഫീൽഡ് 1024 – 49151 എന്നതിന് ഇടയിലുള്ള റേഞ്ചിൽ ആയിരിക്കണം.

ഡിഫോൾട്ട് മൂല്യം അത് പോലെ തന്നെ വിടാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു: 1984

Utopia നെറ്റ്‌വർക്കിനുള്ളിലെ ഒരു സെർവറായി പ്രവർത്തിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ടൂളുകൾ -> uNS മാനേജർ (Utopia നെയിം സിസ്റ്റം) -> പാക്കറ്റ് ഫോർവേഡിംഗ് എന്നതിൽ ക്ലിക്ക് ചെയ്യുക

എനിക്ക് ഒരു പിശക് നേരിട്ടാൽ എന്ത് ചെയ്യണം?

നെറ്റ്‌വർക്ക് കണക്ഷൻ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

ഈ ഘട്ടങ്ങളിലൂടെ പ്രോക്‌സി ക്രമീകരണങ്ങൾ പുനഃസജ്ജീകരിക്കാൻ ശ്രമിക്കുക:

  • Idyll-ന്റെ പ്രധാന മെനുവിൽ "ഓപ്‌ഷനുകൾ" തുറക്കുക.

"നെറ്റ്‌വർക്ക് പ്രോക്‌സി" വിഭാഗത്തിൽ "ക്രമീകരണങ്ങൾ" എന്നതിൽ അമർത്തുക.

സ്വയമേവയുള്ള പ്രോക്‌സി കോൺഫിഗറേഷൻ URL-ൽ പ്രാദേശിക ഫയലിലേക്ക് ഒരു പാത്ത് ഉണ്ടായിരിക്കണം.

Utopia നെറ്റ്‌വർക്കിനുള്ളിൽ വെ‌ബ് ബ്രൗസർ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് നിർവചിക്കുന്ന ഒരു കോൺഫിഗറേഷൻ ഫയലാണ് "wpad.dat".

Windows-ൽ:

file:///C:/Users/{Your user name}/AppData/Roaming/Utopia/Utopia%20Client/wpad.dat

Linux-ൽ:

~/.local/share/Utopia/Utopia%20Client/wpad.dat
  • "വീണ്ടും ലോഡ് ചെയ്യുക" എന്നതിൽ ക്ലിക് ചെയ്യുക. "ശരി" അമർത്തി വിൻഡോ അടയ്ക്കുക.
  • ഇനി ബ്രൗസർ ശരിയായി പ്രവർത്തിക്കും.

Utopia നെറ്റ്‌വർക്കിനും uNS-നും ഉള്ളിൽ വെബ്‌സൈറ്റുകൾ ഹോസ്റ്റ് ചെയ്യൽ

എന്റെ വെബ്‌സൈറ്റ്/റിസോഴ്‌സ് Utopia നെറ്റ്‌വർക്കിൽ ലഭ്യമാക്കുന്നത് എന്തിന്?

ആശയവിനിമയത്തിനുള്ള സ്വകാര്യതയും വ്യക്തിഗത ഡാറ്റയുടെ സുരക്ഷയും സംരക്ഷിക്കുന്നതിനായി പ്രത്യേകമായി രൂപകൽപ്പന ചെയ്‌ത ഒരു സവിശേഷ സിസ്റ്റമാണ് Utopia.

Utopia-യ്ക്കുള്ളിൽ നിങ്ങൾ വെബ്‌സൈറ്റ് ലഭ്യമാക്കുമ്പോൾ, നിങ്ങളുടെ യഥാർത്ഥ ഹോസ്റ്റിംഗ് സ്ഥാനം മറച്ചുവയ്ക്കുകയും നിങ്ങളുടെ അജ്ഞാതസ്വഭാവം ഉറപ്പാക്കുകയും ചെയ്യുന്നതിനൊപ്പം, സമാന ചിന്താഗതിക്കാരായ ദശലക്ഷക്കണക്കിന് Utopia ഉപയോക്താക്കളിലേക്ക് നിങ്ങൾക്ക് ആക്‌സസ് ലഭിക്കുകയും ചെയ്യും.

Utopia നെറ്റ്‌വർക്കിൽ വെബ്‌സൈറ്റുകൾ അല്ലാതെ മറ്റെന്താണ് എനിക്ക് ലഭ്യമാക്കാൻ കഴിയുക?

വെബ്‌സൈറ്റുകൾക്ക് പുറമെ, uNS-ന്റെ TCP പാക്കറ്റ് ഫോർ‌വേഡിംഗ് സംവിധാനം ഉപയോഗിച്ചുകൊണ്ട്, നിങ്ങളുടെ ഏതെങ്കിലും വെബ് വിഭവസാമഗ്രികളും, ഇമെയിലും SSH സെർവറും അല്ലെങ്കിൽ ഓഡിയോ/വീഡിയോ സ്ട്രീമിംഗും പോലും, നിങ്ങൾക്ക് ലഭ്യമാക്കാം.

uNS എന്നാൽ എന്താണ്?

തികവുറ്റതല്ലാത്ത അന്തർദ്ദേശീയ നിയമങ്ങളിൽ നിന്നുള്ള സമ്മർദ്ദത്തിനും സെൻ‌സർ‌ഷിപ്പിന് വിധേയമായ ക്ലാസിക്ക് DNS-ന്റെ വികേന്ദ്രീകൃത സംവിധാനത്തിന് തത്തുല്യമാണ് uNS. 'ആരാണ്' എന്ന അന്വേഷണത്തിന് പ്രതികരണമില്ലാതിരിക്കലോ മറ്റ് രജിസ്‌റ്റർ നയങ്ങളോ പണമടയ്ക്കാതിരിക്കലോ സർക്കാർ നടപടികളോ പോലെ, ഒന്നിലധികം കാരണങ്ങളാൽ ഡൊമെയ്‌നുകൾ അസാധുവാക്കപ്പെടുകയോ താൽക്കാലികമായി അവസാനിപ്പിക്കപ്പെടുകയോ ചെയ്തേക്കാം.

www.domain.com പോലുള്ള മനുഷ്യന് വായിക്കാൻ കഴിയുന്ന ഹോസ്‌റ്റ് നാമങ്ങൾ, 84.91.19.84 പോലുള്ള മെഷീൻ മുഖേന വായിക്കാൻ കഴിയുന്ന IP വിലാസങ്ങളിലേക്ക് മാറ്റിക്കൊണ്ട് പരിഹരിക്കപ്പെടുന്ന ഒരു കപട വിതരണ ഡയറക്‌ടറിയാണ് ഡൊമെയ്ൻ നെയിം സിസ്റ്റം (DNS)

uNS ആകട്ടെ, ഇതിന് കടകവിരുദ്ധമായി, കാലഹരണപ്പെടൽ‌ തീയതിയോ പുതുക്കൽ‌ ഫീസുകളോ താൽക്കാലികമായി അവസാനിപ്പിക്കലോ അസാധുവാക്കലുകളോ ഇല്ലാതെ, Utopia നെറ്റ്‌വർക്ക് പങ്കാളികൾ‌ ഹോസ്‌റ്റ് ചെയ്യുന്ന ഒരു യഥാർത്ഥ വികേന്ദ്രീകൃത, സെൻ‌സർ‌ ചെയ്യപ്പെടാത്ത രജിസ്ട്രിയാണ്. ഒരേയൊരു നിയമമാണ് ഇവിടെയുള്ളത്: ആദ്യം എത്തുന്നവർക്ക്, ആദ്യം ലഭിക്കുന്നു.

ഒരു uNS റെക്കോർഡ് രജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെ?

Utopia P2P നെറ്റ്‌വർക്കിൽ നിങ്ങളുടെ സ്വന്തം ഡൊമെയ്ൻ (uNS റെക്കോർഡ്) രജിസ്റ്റർ ചെയ്യുന്നതിന്, ടൂളുകൾ മെനു -> uNS മാനേജർ എന്നതിലേക്ക് പോയി, എന്റെ uNS റെക്കോർഡുകൾ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക

'പുതിയ uNS റെക്കോർഡ് രജിസ്റ്റർ ചെയ്യുക' എന്ന ഫീൽഡിൽ, ആഗ്രഹിക്കുന്ന ഡൊമെയിൻ പേര് (uNS റെക്കോർഡ്) എന്റർ ചെയ്യുക. ലഭ്യത ഉടൻ തന്നെ പരിശോധിക്കുന്നതാണ്.

തിരഞ്ഞെടുത്ത ഡൊമെയിൻ (uNS റെക്കോർഡ്) ലഭ്യമാണെന്ന് ഉറപ്പാക്കിയ ശേഷം, എന്റർ അമർത്തുക. ചുവടെയുള്ള സ്‌ക്രീൻഷോട്ടിൽ പ്രദർശിപ്പിച്ചിരിക്കുന്നത് പോലെ ഒരു രജിസ്‌ട്രേഷൻ ഫോം ദൃശ്യമാകും.

uNS രജിസ്ട്രേഷൻ സൗജന്യമല്ല. തള്ളിക്കയറ്റം തടയുന്നതിനും മൈനിംഗ് വഴി നെറ്റ്‌വർക്ക് വളർച്ചയെ പിന്തുണയ്ക്കുന്നതിനും Utopia ഈടാക്കുന്ന ഒരു കമ്മീഷൻ തുകയുണ്ട്. കമ്മീഷൻ തുക ആശ്രയിക്കുന്നത് പേരിന്റെ ദൈർഘ്യത്തെയാണ്, പേരിന് ദൈർഘ്യമേറുന്തോറും കമ്മീഷൻ തുക കുറഞ്ഞുവരും.

4 പ്രതീകങ്ങളിൽ കൂടുതൽ നീളമുള്ള uNS റെക്കോർഡുകൾക്ക് നിരക്ക് കുറവായിരിക്കും. നിങ്ങൾക്ക് എല്ലാ ഫോം ഫീൽഡുകളിലും ഡിഫോൾട്ട് മൂല്യങ്ങൾ നൽകാവുന്നതാണ്. രജിസ്റ്റർ ബട്ടൺ അമർത്തുക. നിങ്ങൾ രജിസ്റ്റർ ചെയ്‌തിട്ടുള്ള പേരുകളുടെ ലിസ്‌റ്റിൽ പുതിയൊരു uNS റെക്കോർഡ് ചേർത്തതായി നിങ്ങൾ കാണും.

uNS പാക്കറ്റ് ഫോർവേഡിംഗ് സജ്ജമാക്കേണ്ടത് എങ്ങനെ?

  • uNS പാക്കറ്റ് ഫോർവേഡിംഗ് കോൺഫിഗർ ചെയ്യാൻ, ആദ്യത്തെ ഫീൽഡിൽ uNS റെക്കോർഡ് തിരഞ്ഞെടുക്കുക.
  • uNS-നുള്ള പോർട്ട് 80-ൽ പ്രവേശിക്കുക.
  • രണ്ടാമത്തെ വരിയിൽ നിങ്ങളുടെ പ്രാദേശിക വെബ് സെർവറിന്റെ IP വിലാസം എന്റർ ചെയ്യുക, സാധാരണയായി 127.0.0.1
  • പ്രാദേശിക IP ഫീൽഡിന്റെ പോർട്ട് നമ്പർ എന്റർ ചെയ്യുക. സാധാരണയായി പോർട്ട് 80.
  • ഓപ്‌ഷൻ പരിശോധിക്കുക, സൃഷ്‌ടിച്ചതിന് ശേഷം ഉടൻ തന്നെ പാക്കറ്റ് ഫോർവേഡ് ചെയ്യൽ ആരംഭിക്കുക.
  • uNS പാക്കറ്റ് ഫോർവേഡിംഗ് സജ്ജീകരണം പൂർത്തിയാക്കുന്നതിന് സൃഷ്‌ടിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.

നിങ്ങൾക്കും Utopia നെറ്റ്‌വർക്കിൽ പങ്കെടുക്കുന്ന മറ്റുള്ളവർക്കും http://idkfa എന്ന വിലാസത്തിലുള്ള വെബ്‌സൈറ്റ് ഇപ്പോൾ സന്ദർശിക്കാൻ കഴിയുന്നതാണ്

uNS പാക്കറ്റ് ഫോർവേഡിംഗ് ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഞാൻ എങ്ങനെ സ്ഥിരീകരിക്കും?

uNS പാക്കറ്റ് ഫോർവേഡിംഗ് ശരിയായി പ്രവർത്തിക്കുമെന്ന് ഉറപ്പാക്കുന്നതിന്, ഒരു Idyll ബ്രൗസർ തുറന്ന ശേഷം വിലാസ ഫീൽഡിൽ നിങ്ങളുടെ uNS എന്റർ ചെയ്യുക.

അല്ലെങ്കിൽ നിങ്ങൾക്ക് ഞങ്ങളോട് ഒരു ചോദ്യം ഉന്നയിക്കാവുന്നതാണ്

പിന്തുണാ പോർട്ടൽ സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭാഷ തിരഞ്ഞെടുക്കുക